Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോണ്ട ആക്ടിവയ്ക്ക് അടിതെറ്റുമോ ? തകര്‍പ്പന്‍ ഫീച്ചറുകളുമായി സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ !

സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍

suzuki access 125
, തിങ്കള്‍, 17 ജൂലൈ 2017 (10:30 IST)
സുസൂക്കി ആക്‌സസ് 125 ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. മെറ്റാലിക് മാറ്റ് ബ്ലാക്, മെറ്റാലിക് ഫിബ്രിയോന്‍ ഗ്രെ എന്നീ രണ്ട് പുതിയ കളര്‍ സ്‌കീമുകളിലാണ് ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാകുക. സ്‌പെഷ്യല്‍ എഡിഷന്‍ ലോഗോയും വിന്റേജ് മെറൂണ്‍ സീറ്റ് കവറും കൊണ്ട് വളരെ വ്യത്യസ്ഥത പുലര്‍ത്തുന്ന ഈ സ്‌പെഷ്യല്‍ എഡിഷന് 59,063 രൂപയാണ് എക്‌സ്‌ഷോറൂം വില. 
 
മാറ്റ് ഫിനിഷിങ്ങില്‍ എത്തുന്ന സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനില്‍ ഡിസ്‌ക് ബ്രേക്കുകളും ട്യൂബ്‌ലെസ് ടയറുകള്‍ക്കൊപ്പമുള്ള അലോയ് വീലുകളും ഇടംപിടിക്കുന്നുണ്ട്. നിലവിലുള്ള മോഡലിന് സമാനമായ മെക്കാനിക്കല്‍ ഫീച്ചറുകളാണ് ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനിലുമുള്ളത്. 8.7 ബിഎച്ച്പി കരുത്തും 10.2 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന് 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
 
webdunia
ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്ക്‌‍, റിയര്‍ എന്‍ഡില്‍ സ്വിംഗ്ആം ടൈപ് റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ്, ക്രോം ഫിനിഷ് ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ അനലോഗ് കണ്‍സോള്‍, വണ്‍ പുഷ് ഷട്ടര്‍ ലോക്ക്, ഡ്യൂവല്‍ ലഗ്ഗേജ് ഹുക്ക് എന്നിവയും ആക്‌സസ് 125 ന്റെ ഫീച്ചറുകളാണ്. ഹോണ്ട ആക്ടിവ 125 ആയിരിക്കും സുസൂക്കി ആക്‌സസ് 125 ന്റെ പ്രധാന എതിരാളി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയിച്ച് വിവാഹം കഴിച്ചു: പിന്നീട് മതം മാറാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പീഡനം, ഒടുവില്‍ അതും സംഭവിച്ചു !