ഒരു അവധി ദിവസം കിടന്നുറങ്ങുമ്പോള്‍ ഒരു തോന്നല്‍.ക്ലാസില്‍ കൂടെ പഠിച്ചിരുന്ന മിസ് എമ്മിനെ ഒന്ന് വിളിച്ചാല്ലോ?. വിളിച്ചു.’മിസ്റ്റര്‍ എക്സിനെ വിളിക്കാറുണ്ടോ‘,ഞാന്‍ ചോദിച്ചു.‘ഇന്നലെ മീന്‍ പിടിക്കാന്‍ പോകുന്നതിനു മുമ്പ് വിളിച്ചിരുന്നു’. ‘എവിടേക്കായിരുന്നു അവന്‍ മീന്‍ പിടിക്കാന്‍ പോയത്?‘.‘ നാട്ടുകാര്‍ വളര്‍ത്തുന്ന മീനിനെ പിടിക്കാന്‍‘
ഫ്ലാഷ്ബ്ലാക്ക്
1
ആല്‍ച്ചുവട്ടില്‍ ഞാന്‍,റിന്‍റോ,പ്രശാന്ത് എന്നിവര്‍ ഇരിക്കുന്നു. വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലെ സുന്ദരികളായ തരുണീമണികള്‍ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നു. ‘കണ്ണുകള്‍ കൊള്ളാം, നടത്തം കൊള്ളാം, മുടി കൊള്ളാം...ഞങ്ങളുടെ കണ്ടെത്തലുകള്‍ പരസ്പരം പറയും. പെണ്‍കുട്ടികളുടെ ഭാഷയില്‍ ഞങ്ങള്‍ ‘നിരുപ്രദവകാരികളായ പുഷ്‌പന്‍മാരായിരുന്നു‘. കൂട്ടത്തില്‍ തലക്കുമ്പിട്ടു നടക്കുന്ന എന്‍റെ ദഹിപ്പിക്കുന്ന നോട്ടത്തിനോട് ചെറിയൊരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു മാത്രം.
ഞങ്ങളുടെ അടുത്തേക്ക് മിസ്റ്റര്‍ എക്സ് വന്നു.വായില്‍ നിറച്ച് മുറുക്കാന്‍.‘എന്നാ മുലയാ‘.ഞങ്ങള്‍ ആകെ ഞെട്ടി.27 വയസ്സായിട്ടും ഇയാള്‍ക്ക് പരിസരബോധം ഇല്ലായെന്നത് കഷ്‌ടം തന്നെ. ‘എടാ ഞാന്‍ ആടിന്‍റെ കാര്യമാ പറഞ്ഞത്-എക്സ് പറഞ്ഞു
2
ഹോസ്റ്റല്‍ റൂം.ഞാന്‍ മഴ പെയ്യുന്നതു നോക്കിയിരിക്കുകയായിരുന്നു. മിസ്റ്റര്‍ എക്സ് കുട ചൂടി കൊണ്ട് മഴയത്തു നിന്നു കയറി വന്നു.’ എക്‍സ് ഇന്നലെ കൊണ്ടു വന്ന സാധനം ഉഗ്രനായിരുന്നു‘-ഹോസ്റ്റലിലെ ഒരു അന്തേവാസി പറഞ്ഞു. അന്തേവാസി പടികള്‍ കയറി പോയി.
ആകാംഷ മൂത്ത ഞാന്‍ ചോദിച്ചു:‘വല്ല പെണ്ണു കേസും ആയിരുന്നോ?‘.‘അതിപ്പോള്‍ ഞാന്‍ കൊണ്ടു വന്നു കൊടുക്കേണ്ട കാര്യമുണ്ടോ?‘-മിസ്റ്റര്‍ എക്സ് കുട ചുരുക്കി വെച്ചു കൊണ്ട് പറഞ്ഞു. ‘പിന്നെ?’. ‘എടാ ശിശു നീ അതൊന്നും അറിയേണ്ട പ്രായമായിട്ടില്ല’-എക്സ് പറഞ്ഞു.
ആകാംഷ മൂത്ത് ഞാനന്ന് ഉറങ്ങിയില്ല. എക്‍സിന് ചായ മേടിച്ചു കൊടുത്തു. ലൈബ്രറി കാര്‍ഡുകള്‍ കൊടുത്തു.ഓഡിയോ കാസറ്റുകള്‍ കൊടുത്തു. എന്നാല്‍ എക്‍സ് അത് എന്തായിരുന്നുവെന്ന് പറഞ്ഞില്ല. ഇന്നും അതെന്‍റെ മനസ്സില്‍ ഒരു ചോദ്യ ചിഹ്‌നമായി നില്‍ക്കുന്നു.
3
കേരളവര്‍മ്മയിലെ ഊട്ടിയിലെ ഒരു ഉച്ച.തണുപ്പും ചൂടും ഉള്ള സുഖകരമായ കാലവസ്ഥ. മിസ്റ്റര്‍ എക്‍സ് സിഗരറ്റ് വലിച്ചിരിക്കുന്നു.തൊട്ടപ്പുറത്ത് പ്രണയനൈരാശ്യം ബാധിച്ച സുഹൃത്തിരിക്കുന്നു.ഞാന്‍ മരത്തിന്‍റെ മുകളിലിരിക്കുന്നു.’എടാ ഈ ലോകത്ത് ഒരു പെണ്ണിനെ വിശ്വസിക്കാം. എല്ലാം മറന്ന് സ്‌നേഹിക്കാം’,- എക്‍സ് പറഞ്ഞു. ‘ആരെയാ?’. ‘സ്വന്തം അമ്മയെ‘-എക്‍സ് പറഞ്ഞു.
പ്രണയനൈരാശ്യം ബാധിച്ച സുഹൃത്തിന്‍റെ തലയില്‍ എക്‍സ് തട്ടികൊണ്ട് പറഞ്ഞു‘എടാ മാര്‍ക്വിസ് പറഞ്ഞിട്ടുണ്ട്.പ്രണയത്തിന്‍റെ ജിജ്ഞാസ കിടക്കയില്‍ അവസാനിക്കുന്നുവെന്ന്.അവളുടെ പിന്നാലെ മണപ്പിച്ചു നടക്കുന്നതിനു പകരം പ്രണയത്തിന്‍റെ അന്തിമമായ ‘ലക്‍ഷ്യ‘ത്തിന് സമ്മതമാണോയെന്ന് ചോദിക്കാമായിരുന്നില്ലേ?’
4
ഞാന്‍:മിസ്റ്റര്‍ എക്‍സ് നീ പ്രണയിച്ചിട്ടുണ്ടോ?
മിസ്റ്റര്‍ എക്‍സ്:പിന്നേ?
ഞാന്‍:അവള്‍
മിസ്റ്റര്‍ എക്‍സ്:വിവാഹം കഴിഞ്ഞു പോയി.ഇപ്പോള്‍ ഞാന്‍ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും സ്‌നേഹിക്കുന്നു.മനസ്സിന്‍റെ ദാഹം മാറ്റുവാന്‍ സാംസ്‌കാരിക നഗരത്തില്‍ ഒരു പാട് അമ്മായിമാരുണ്ടല്ലോ?.
ഞാന്‍:നിനക്ക് ഒരു വിവാഹ ആലോചന വന്നുവെന്ന് കേട്ടല്ലോ?
മിസ്റ്റര്‍ എക്‍സ്:അവളോട് ഞാന്‍ വിളിച്ചു പറഞ്ഞു.എനിക്ക് ഒന്നില്‍ മാത്രം ഉറച്ചു നില്‍ക്കുവാന്‍ കഴിയുകയില്ല. പിന്നെ നീ കന്യകയായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല.