Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണവും പുനര്‍ജന്മവും...

ഭക്ഷണവും പുനര്‍ജന്മവും...
, വെള്ളി, 22 മെയ് 2015 (18:54 IST)
ശരീരം ക്ഷേത്രമാണ് എന്നാണ് പറയുന്നത്. ശരീരം ക്ഷേത്രമാകുമ്പോളതിനുള്ളിലെ ഈശ്വരനാണ് നമ്മള്‍ ഒരോരുത്തരും. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ ആത്മാവ്. ക്ഷേത്രങ്ങളില്‍ ദേവന് നിവേദ്യം സമര്‍പ്പിക്കുക എന്ന ഒരു ആചാരമുണ്ട്. സത്യത്തില്‍ അതേകാര്യം തന്നെയാണ് നമ്മള്‍ ദിനവും ഭക്ഷണം കഴിക്കുമ്പോള്‍ ചെയ്യുന്നത്. അതായത് ഉള്ളില്‍ ജ്വലിക്കുന്ന നിത്യസത്യത്തിന് തന്നത്താന്‍ നല്‍ക്ലുന്ന നിവേദ്യമാണ് ഭക്ഷണം. അപ്പോള്‍ ഈശ്വരന് നിവേദ്യം നല്‍കുന്നതിന് തുല്യമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്.

അതിനാല്‍ ഭക്ഷണം എപ്പോഴും സ്വാതികമായിരിക്കണം. രാജസമായ ഭക്ഷണം ഉത്തമം തന്നെ . എന്നാല്‍ അധമമായ ഭക്ഷണങ്ങള്‍ അത് എപ്പോഴും വര്‍ജ്യം തന്നെയാണ്. നമ്മള്‍ എന്ത് കഴിക്കുന്നുവോ അത് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നു. ചിന്തകളാണ് കര്‍മ്മങ്ങള്‍ക്ക് ആധാരമാകുന്നത്. കര്‍മ്മങ്ങളാല്‍ നാം ആര്‍ജിക്കുന്ന ഗുണ‌ ദോഷങ്ങള്‍ ജനന - മരണ ചക്രത്തില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.  വളരെ ചൂടുള്ളതും, എരിവും, പുളിയും, ഉപ്പും ഇടകലര്‍ന്ന ഭക്ഷണം രാജസ ഗുണത്തില്‍ പെടുന്നു. ആരോഗ്യം, തൃപ്തി, സുഖം, ബലം ഇതൊക്കെ വര്‍ദ്ധിപ്പിക്കുന്ന കൊഴുപ്പ് കലര്‍ന്ന സ്വാദുള്ള സസ്യാഹാരങ്ങളും ഫലവര്‍ഗ്ഗങ്ങളുമാണ് സ്വാത്വികമായ ഭക്ഷണം.

പഴകിയത്, മാസം, മദ്യം എന്നിവയൊക്കെ താമസ ഗുണപ്രധാനങ്ങളാണ്. സ്വാത്വിക, രാജസ, താമസ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങളില്‍  ഭക്ഷണങ്ങളില്‍ രാജസ്സ ഗുണ പ്രദമായവ ഉത്തമമാകുന്നു. നൂറ് വര്ഷം അശ്വമേധയാഗം നടത്തുന്നതിന് തുല്യ പുണ്യമാണ് ജീവിതത്തില്‍ ഒരിക്കലും മാംസാഹാരം കഴിക്കാത്ത വ്യക്തിക്ക് ലഭിക്കുന്നത്. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരിക്കലും ക്ഷേത്രങ്ങളില്‍ താമസ ഭക്ഷണം നേദിക്കാറില്ല. മറ്റൊരാള്‍ കഴിച്ചതിന്റെ ശിഷടവും നേദിക്കാറില്ല. സന്ധ്യ, പുലര്‍ച്ചെ, അര്‍ധ രാത്രി തുടങ്ങിയ സമയങ്ങളിലും നിവേദ്യം ക്ഷേത്രത്തില്‍ ഉണ്ടാകില്ല.

ശരീരം ക്ഷേത്രതുല്യമായതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ മേല്പറഞ്ഞ കാര്യങ്ങളും പാലിക്കേണ്ടതുണ്ട്. ശുദ്ധിയില്ലാത്തതും, മറ്റൊരാള്‍ കഴിച്ചതുമായുള്ള ഭക്ഷണം അമേദ്യമായി തീരും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നതും നന്നല്ല. ഇത്തരം ഭക്ഷണങ്ങള്‍ താമസ സ്വഭാവത്തെ ഉത്തേജിപ്പിക്കും. താമസ ഗുണങ്ങളായ മോഹവും ദുഖവും രോഗവും ഇത്തരം ഭക്ഷണം കഴിക്കുന്നവരുട്രെ ചിന്തകളെ സ്വാധീനിക്കുന്നു. മാംസാഹാരം മൃഗതൃഷ്ണയെ ജ്വലിപ്പിക്കുന്നു.  ഇത് മനുഷ്യനില്‍ നന്മയുടെ അംശത്തെ ശോഷിപ്പിക്കുകയും രാഷസ്സ ഗുണമായ മൃഗീയ വാസനകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരം ചിന്തകള്‍ അടുത്ത ജന്മത്തെ മോശമാക്കി തീര്‍ക്കുകയീ നീച യോനികളില്‍ പിറക്കേണ്ട ദൌര്‍ഭാഗ്യമോ വരുത്തിവയ്ക്കാം. ചിന്തകള്‍ക്കനുസരിചാണ് മനുഷ്യന്റെ കര്‍മ്മങ്ങളും അവയുറ്റെ ഫലങ്ങളും രൂപം കൊള്ളുന്നത്. പ്രവര്‍ത്തികളുടെ നന്മ തിന്മകളുടെ തോതനുസരിച്ചു രൂപം കൊള്ളുന്ന കര്‍മ്മ ഫലങ്ങളാണ് ഒരു മനുഷ്യന്റെ ജാതകം. മരണാനന്തരം ഓരോ ആത്മാവും ഈ കര്‍മ്മ ഫലങ്ങളേയും പേറിയാണ് അടുത്ത ജന്മം സ്വീകരിക്കുന്നത്.

വിദ്യാ കര്‍മ്മ സംസ്‌കാരങ്ങളോടു കൂടിയ മനസ്സ് അഥവാ അന്തകരണം പ്രാണനില്‍ (ആത്മാവ്) ലയിക്കുന്നു. ഒന്നിനോന്നോട് ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസ്സുകളെ ഉള്‍കൊള്ളുന്ന പ്രാണന്‍ ജീവാത്മാവിനു ചുറ്റുമായി പിണ്ടരൂപത്തില്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ കഴിഞ്ഞ ജന്മത്തേക്കുറിച്ചുള്ള അറിവ് ആത്മാവിനുണ്ട്. ഈ അറിവ അനുസരിച്ച് ഏത് തരത്തിലുള്ള ജന്മത്തിനാണ് യോഗ്യത എന്ന് മനസിലാക്കി അതിനു പാകമായ ശരീരത്തില്‍ ആത്മാവ് ജീവനായി പ്രവേശിക്കുന്നു.

ഇതൊക്കെ ആത്മാവ് മനുഷ്യ ശരീരം വിടും മുന്നെ തീരുമാനിച്ചിരിക്കും. അതിനാല്‍ മനുഷ്യനായി ഇരിക്കുന്ന കാലത്തോളം ഭക്ഷണത്തെ നിവേദ്യമായി കണ്ട് ഭുജിക്കുക. കാരണം ഭക്ഷണം ഭാവി ജന്മത്തെക്കുറിച്ചുള്ള ചൂണ്ട് പലകകളാണ്. ഒരു മനുഷ്യന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ജന്മാന്തര കര്‍മ്മ ബന്ധങ്ങളാണുള്ളത് അത് നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് കഴിക്കുന്ന ഭക്ഷണമാണ്.

Share this Story:

Follow Webdunia malayalam