Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് 'പുല' ആചാരം?

എന്താണ് 'പുല' ആചാരം?

ശ്രീനു എസ്

, ബുധന്‍, 21 ജൂലൈ 2021 (12:32 IST)
'ചത്താലും പെറ്റാലും പുല' എന്നു പൊതുവെ പഴമക്കാര്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട്. ഒരു ജനനം നടന്നാലോ മരണം നടന്നാലോ ബന്ധുക്കള്‍ക്കുണ്ടാകുന്ന അശുദ്ധിയേയാണ് പുല എന്ന് പറയുന്നത്. പുല സമയത്ത് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതും മംഗളകരമായ കര്‍മങ്ങള്‍ ചെയ്യുന്നതും പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതും വിലക്കുണ്ട്. വളരെ പഴയതും ഇന്നും തുടരുന്നതുമായ ഒരു ഹൈന്ദവ ആചാരമാണ് പുല.
 
പുല സമുദായക്കാര്‍ക്കിടയില്‍ പുലയുടെ കാലാവധി പല തരത്തിലാണ്. ബ്രാഹ്മണന് പത്തുദിവസവും ക്ഷത്രിയന് പതിനൊന്നും വൈശ്യന് പന്ത്രണ്ടും ശൂദ്രന് പതിനഞ്ചും ദിവസങ്ങള്‍ ആണ് പുലയുള്ളത്. പ്രസവം മൂലം അടുത്ത ബന്ധുക്കള്‍ക്ക് മറ്റുള്ളവര്‍ കല്പിക്കുന്ന അശുദ്ധിയെ വാലായ്മ എന്നും പെറ്റപുല എന്നും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍!