Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു - ഒരു ഭാഗം

ഇന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു - ഒരു ഭാഗം
WDWD
കുഞ്ഞു പാത്തുമ്മ ഉമ്മായുടെ അരികത്തുവന്നു കുഞ്ഞുങ്ങളോട് ചോദിച്ചു.
"എന്താ കുഞ്ഞുങ്ങളേ !
കുഞ്ഞുങ്ങള്‍ പറഞ്ഞു
"ഞുളു ! ഞുളൂ !
"എന്താ?'
"പെപ്പപ്പേ !'
"എന്താണ്'
കുഞ്ഞുങ്ങള്‍ പറഞ്ഞു
"കുയ്യാന ! കുയ്യാന !
"എന്തു കുയ്യാന !'

കുഞ്ഞുപാത്തുമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ വിചാരിച്ചു : വല്ല പിള്ളേരും കുഴിയാനയെപ്പിടിച്ച് ഉമ്മയുടെ ചെവിയിലിട്ടായിരിക്കുമെന്ന്. അവള്‍ ഉമ്മായുടെ അരികത്തിരുന്നിട്ടു ചോദിച്ചു.

"എന്താണുമ്മ ?
ഉമ്മാ ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ് ? പുരാതന ചരിത്രങ്ങള്‍ ഒക്കെ കത്തിക്കരിഞ്ഞു പൊടിഞ്ഞു ധൂളിയായിരിക്കുന്നു ! ഇനി എന്തിനുവേണ്ടി ജീവിക്കണം ?

കുഞ്ഞുപാത്തുമ്മ വീണ്ടും ചോദിച്ചു. ഉമ്മാ ഒടുവില്‍ കണ്ണീരോടെ ഗദ്ഗദത്തോടെ പറഞ്ഞു.
"നിന്‍റുപ്പുപ്പാട ..... ബല്യ കൊന്പനാന .... കുയ്യാനേര്‍ന്നന്ന് ! കുയ്യാന !'

"എന്നാല്‍ ഭക്തിയോടെ ഇരുന്നോളൂ. മനസ്സിലുള്ള എല്ലാ വിചാരങ്ങളും മാറ്റുക. എന്നിട്ടു ശ്രദ്ധിക്കുക ! കൊടിയെല്ലാം പിടിച്ചുകൊണ്ട് കോളജ് പെണ്‍കുട്ടികളുടെ ഒരു വലിയ ഘോഷയാത്രയില്‍ അവര്‍ - എന്നു വെച്ചാല്‍ ഞങ്ങള്‍ ഗംഭീരമായി പാടിക്കൊണ്ടു പോകുകയാണെന്നു വിചാരിക്കൂ !'

"ബിജാരിച്ച് '
"ശരി, കേള്‍ക്കുക ! ' അവള്‍ പാടി
:
"ഹോ.... ഹോ... ഹോ....
ഹുത്തിനി ഹാലിട്ട ലിത്താപ്പോ
സഞ്ചിനി ബാലിക്ക ലുട്ടാപീ
ഹാലിത്ത മാണിക്ക ലിഞ്ചല്ലോ
സങ്കര ബാഹ്ന തൂലിപീ
ഹുഞ്ചിനി ഹീലത്ത ഹുത്താലോ
ഫാനത്ത ലാക്കിടി ജിംബാലോ
ഹാ... ഹാ.... ഹാ !....
ഹോ..... ഹോ..... ഹോ.....!

Share this Story:

Follow Webdunia malayalam