Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആപ്പിള്‍ ജാം

പാചകം
, വ്യാഴം, 2 മെയ് 2013 (17:25 IST)
ബ്രഡ്ഡോ ചപ്പാത്തിയോ ദോശയോ എന്തുമായിക്കൊള്ളട്ടെ കുട്ടികള്‍ക്ക് ജാം നിര്‍ബന്ധം. ഇതാ ആപ്പിള്‍ ജാം. കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ജാമുകളൊന്നും കടയില്‍ നിന്നു വാങ്ങേണ്ട. പാചകം ആരംഭിച്ചോളൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ആപ്പിള്‍ - 1/2 കിലോ
സിട്രിക് ആസിഡ് - 1 ടീസ്പൂണ്‍
പഞ്ചസാര - 3/4 കിലോ
ഗ്രാമ്പൂ - 6 എണ്ണം
കറുവാപ്പട്ട - 3 കഷ്ണം

പാകം ചെയ്യേണ്ട വിധം

നന്നായി പഴുത്ത ആപ്പിള്‍ കുരുവും തൊലിയും കളഞ്ഞ് നുറുക്കി വെള്ളത്തിലിടണം. കഷണങ്ങള്‍ മൂടത്തക്ക വിധം വെള്ളമൊഴിച്ച് വേവിക്കണം. അതില്‍ കറുവാപ്പട്ടയും ഗ്രാമ്പുവും ചതച്ചിടുക. വെന്തു കഴിഞ്ഞ ശേഷം ഇവ നീക്കം ചെയ്യുക. പിന്നീട് ആപ്പിള്‍ നന്നായി ഉടച്ച ശേഷം പഞ്ചസാരയും സിട്രിക് ആസിഡും ചേര്‍ത്ത് കുറുക്കണം. ഒട്ടുന്ന പരുവത്തിലാകുമ്പോള്‍ കളര്‍ കലക്കിച്ചേര്‍ത്ത് വാങ്ങിവയ്ക്കുക. ജലാംശമില്ലാതെ കുപ്പികളിലാക്കി സൂക്ഷിക്കാം. ജാം കേടുവരാതിരിക്കാന്‍ ജാമിന്‍റെ അളവിനു അനുസൃതമായി ഒന്നോ രണ്ടോ നുള്ള് പൊട്ടാസ്യം മെറ്റാ ബൈസള്‍ഫേറ്റ് ചേര്‍ക്കുന്നത് നന്നായിരിക്കും.

Share this Story:

Follow Webdunia malayalam