ആരോഗ്യത്തിന് ഒന്നാംതരമാണ് സൂപ്പുകള്‍. കഴിയുന്നതും വീട്ടിലുണ്ടാക്കി കഴിച്ചാല്‍ പ്രിസര്‍വേറ്റീവുകളും രുചിദായക രാസവസ്തുക്കളും ഒഴിവാക്കാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍
പാല് - 4 കപ്പ്
വെണ്ണ - 4 സ്പൂണ്‍
കോണ്‍ - ആവശ്യത്തിന്
വലിയ ഉള്ളി അരിഞ്ഞത് - 3 എണ്ണം
കോണ്‍ ഫ്ലവര് - 6 സ്പൂണ്‍
ഉപ്പ്, കുരുമുളക് പൊടി - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
അരിഞ്ഞെടുത്ത ഉള്ളി വെണ്ണയിലിട്ട് വഴറ്റിയെറ്റുക്കുക. ഇത് പാല്‍, വെള്ളം, കോണ്‍ഫ്ലവര്‍ എന്നിവ ചേര്‍ത്തെടുത്ത മിശ്രിതത്തില്‍ ഇട്ട് തിളപ്പിക്കുക.പാകത്തിന് വെള്ളവും ചേര്‍ക്കണം. ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം. തിളച്ചുകഴിഞ്ഞാല്‍ അടുപ്പില്‍ നിന്നെടുത്ത് ഉപയോഗിക്കാം.