Webdunia - Bharat's app for daily news and videos

Install App

ആഘോഷത്തിന് മധുരമേക്കാൻ സ്പെഷ്യൽ പൈനാപ്പിൾ കേക്ക് ഉണ്ടാക്കാം !

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (17:25 IST)
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മധുരം പകരാൻ നല്ല പൈപ്പിൾ കേക്ക് വീട്ടിൽ തന്നെയുണ്ടാക്കാം. വീട്ടിൽ വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്ന ഒരു കേക്കാണിത്
 
പൈനാപ്പിൾ കേക്ക് ഉണ്ടാക്കാനാവശ്യമായ ചേരുവകൾ നോക്കാം 
 
പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത് - 500 ഗ്രാം
മൈദ - 800 ഗ്രാം 
കോഴിമുട്ട - 4 (വെള്ളയും മഞ്ഞയും വെവ്വേറെ)
ബേക്കിങ് പൗഡര്‍ - ഒരുനുള്ള്
പഞ്ചസാര - ഒരു കപ്പ്
അണ്ടിപ്പരിപ്പ് പൊടിച്ചത് - അരക്കപ്പ്
ഉപ്പ് - അര ടീസ്പൂണ്‍
വാനില എസന്‍സ് - ഒരു ടേബിള്‍ സ്പൂണ്‍
ഐസിങ് ഷുഗര്‍ - 3 കപ്പ്
 
പൈനാപ്പിൾ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം 
 
ഒരു പാത്രത്തില്‍ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ നന്നായി ചേര്‍ത്തടിച്ച് മയം വരുത്തി കോഴിമുട്ടയുടെ മഞ്ഞ (4 എണ്ണം) ഓരോന്നായി ചേര്‍ത്തിളക്കണം. ഇതിലേക്ക് ചെറുതായി അരിഞ്ഞ പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
 
മൈദ, ബേക്കിങ് പൗഡര്‍, എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഇതിലേക്ക് കൂട്ടിയോജിപ്പിക്കുക. ഉപ്പ് ആവശ്യത്തിനിടുക. അതിനുശേഷം മറ്റൊരു പാത്രത്തില്‍ കോഴിമുട്ടയുടെ വെള്ള മാത്രം എടുത്ത് അല്‍പം പഞ്ചസാര ചേര്‍ത്തു നന്നായി അടിക്കുക. 
 
ആദ്യം എടുത്തുവെച്ച പാത്രത്തിലേക്ക് കോഴിമുട്ടയുടെ വെള്ള പകര്‍ന്ന് നന്നായി ചേര്‍ത്തതിനു ശേഷം കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ ഒഴിച്ച് (പാത്രത്തിന്റെ 40%) 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. ബേക്ക് ചെയ്തതിനുശേഷം ഡെക്കറേഷന്‍ ആണ്. ചെറീസ് ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

അടുത്ത ലേഖനം
Show comments