Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊതിയൂറും ക്രിസ്തുമസ് കേക്ക്

ക്രിസ്തുമസിന് കേക്ക് നിർബന്ധം

കൊതിയൂറും ക്രിസ്തുമസ് കേക്ക്
, ബുധന്‍, 21 ഡിസം‌ബര്‍ 2016 (19:05 IST)
ക്രിസ്തുമസ് എന്ന് കേട്ടാൽ കുട്ടികളുടെ ഓർമയിൽ ആദ്യം വരിക കേക്കുകൾ ആയിരിക്കും. പല തരത്തിലുള്ള കേക്കുകൾ അവർക്ക് ഏറെ പ്രീയപ്പെട്ടതാണ്. ഈറന്‍ തണുപ്പുകാലത്തും മടുക്കാത്ത രൂചിയില്‍ തീന്‍മേശയില്‍ സ്ഥാനം പിടിക്കുന്ന കേക്കുകള്‍ക്ക് മടുക്കാത്ത രുചിയാണ് ഉള്ളത്‍. തണുപ്പന്‍ വിഭവങ്ങളെ മാറ്റി നിര്‍ത്തുമ്പോഴും കേക്കുകള്‍ തീന്‍മേശയില്‍ തന്നെയുണ്ടാവും. ഈന്തപ്പഴം കേക്കാണ് പുതുമയാര്‍ന്ന രുചിയുമായി ഈ ക്രിസ്തുമസ്ക്കാലത്ത് കടന്നു വരുന്നത്. മാര്‍ബിള്‍, ടീ ,പ്ലം, റിച്ച് തുടങ്ങിയ കേക്കുകളും വിപണിയിൽ സുലഭമാണ്. വീട്ടമ്മമാർക്ക് ഉപകാരപ്രദമായേക്കാവുന്ന ഒരു ക്രിസ്തുമസ് കേക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ക്രിസ്തുമസ് കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.
 
ആവശ്യമുള്ള സാധനങ്ങള്‍
 
മൈദ - മുന്നൂര്‍ ഗ്രാം
പഞ്ചസാര - മുന്നൂര്‍ ഗ്രാം
വെണ്ണ - മുന്നൂര്‍ ഗ്രാം
മുട്ട - മൂന്നെണ്ണം 
വാനില എസ്സെന്‍സ് - അഞ്ചു തുള്ളി 
അപ്പകാരം - ഒരു ടീസ്പൂണ്‍
 
ഉണ്ടാക്കുന്ന വിധം 
 
webdunia
മുട്ടയും പഞ്ചസാരയും എഗ്ഗ് ബീറ്ററിലോ, മിക്സിയിലോ ഇട്ട് ബീറ്റ്‌ ചെയ്യുക. പിന്നീട് വെണ്ണയും എസ്സെന്സും ചേര്‍ത്ത് ബീററ് ചെയ്യുക. അവസാനം മൈദയും അപ്പകാരവും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക. ശേഷം കുക്കര്‍ അടുപ്പില്‍ വെച്ച് പത്തു മിനിറ്റ്‌ ചൂടാക്കുക. ശേഷം ഒരു അലുമിനിയ പത്രമോ സ്റ്റീല്‍ പത്രമോ എടുത്തു അതില്‍ കുറച്ചു വെണ്ണ തടവിയ ശേഷം കുറച്ചു മൈദ മാവു ഇട്ട് തട്ടികളയുക. കേക്ക് പെട്ടെന്ന് ഇളകി കിട്ടാനാണ് ഇങ്ങേനെ ചെയ്യുന്നത്. ഈ പത്രത്തിലേക്ക് കേക്ക് മിക്സ് ഒഴിച്ച ശേഷം കുക്കറിലേക്ക് ഇറക്കി വെക്കുക. കുക്കറിനടിയില്‍ ഒരു തട്ടോ മൂടിയോ ഇടുന്നത് നന്നായിരിക്കും. ചെറുതീയില്‍ മുക്കാല്‍ മന്നിക്കൂര്‍ വേവിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കുക്കറിന്‍റ വെയിറ്റ് ഇടരുത്. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു തീ ഓഫാക്കുക. അഞ്ചു മിനിറ്റ്‌ കഴിഞ്ഞു കുക്കര്‍ തുറന്നു ചോക്കലേറ്റ്‌ ക്രീം കൊണ്ട് അലങ്കരിച്ച് വിളമ്പുക. വീട്ടില്‍ ഓ വൻ ഇല്ലെന്നുള്ള പ്രയാസവും ഇപ്പൊ മാറി കാണും അല്ലെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഹ് മാനിയ്യ ബഹ്റൈന്‍ പ്രാര്‍ത്ഥന മജ് ലിസ് ഇന്ന് രാത്രി മനാമ സമസ്ത ഓഡിറ്റോറിയത്തില്‍