നേന്ത്രപ്പഴം കൊണ്ടുണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് പഴം വട. ആർക്കും വേഗത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ഒന്നാണിത്. പഴം വട ഒന്നു പരീക്ഷിച്ച് കളയാം അല്ലേ
പഴം വടയ്ക്ക് വേണ്ട ചേരുവകൾ
നേന്ത്രപ്പഴം - 2 എണ്ണം
അരിപ്പൊടി - 1 കപ്പ്
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
ബദാം, അണ്ടിപ്പരിപ്പ് - ചെറുതായി നുറുക്കിയത്
റസ്‌ക്‌പൊടി - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഇനി പഴം വട തയ്യാറാക്കാം
ആാദ്യം ചെയ്യേണ്ടത് നേന്ത്രപ്പഴം ചെറുതായി നുറുക്കി അതിലേക്ക് അൽപം വെള്ളം ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പും ബദാമും ചേർക്കാം. ശേഷം ഈ മിശ്രിതത്തികേക്ക് അരിപ്പൊടി കുറച്ചു കുറച്ചായി ചേർത്ത് കുഴച്ചെടുക്കുക.
ഇത് ചെറിയ ഉരുളകളാക്കി വടയുടെ രൂപത്തിൽ പരത്തി നന്നായി ചൂടാക്കിയ എണ്ണയിലിട്ട് വറുത്തെടുക്കാം പഴം വട തയ്യാർ.