Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുരമൂറും സേമിയ അട ഉണ്ടാക്കാം, ഈസിയായി!

മധുരമൂറും സേമിയ അട ഉണ്ടാക്കാം, ഈസിയായി!

മധുരമൂറും സേമിയ അട ഉണ്ടാക്കാം, ഈസിയായി!
, വെള്ളി, 4 ജനുവരി 2019 (17:45 IST)
വൈകുന്നേരങ്ങളിൽ ചായയ്‌ക്ക് കഴിക്കാൻ പല തരം വെറൈറ്റികൾ പരീക്ഷിക്കുന്നവരാണ് പല വീട്ടമ്മമാരും. കുട്ടികൾ സ്‌കൂളിൽ നിന്ന് വരുമ്പോഴേക്കും അവർക്ക് ഇഷ്‌ടപ്പെടുന്ന രീതിയിൽ വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കാനാണ് അവർക്ക് ഇഷ്‌ടവും. അങ്ങനെയൊന്നാണ് സേമിയ അട.
 
സാധാരണ അടയിൽ നിന്ന് അൽപ്പം വ്യത്യസ്‌തമാണിത്. നല്ല മധുരമൂറും വിഭവവും കൂടിയായതുകൊണ്ട് എല്ലാവർക്കും ഒരുപോലെ ഇഷ്‌ടപ്പെടുകയും ചെയ്യും. സേമിയ അട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ചേരുവകൾ:-
 
സേമിയ - രണ്ട് കപ്പ് 
തേങ്ങ ചിരവിയത് - ഒരു കപ്പ് 
നെയ്യ് - ഒരു ടീസ്പൂൺ 
ഏത്തപ്പഴം - ഒരു എണ്ണം 
പഞ്ചസാര - ആവശ്യത്തിന് 
 
തയ്യാറാക്കുന്ന വിധം 
 
സേമിയ ആദ്യം നെയ്യില്‍ വറുത്തെടുക്കുക, ശേഷം തേങ്ങ ചിരകിയതും പഴവും അതിലേക്ക് മുറിച്ചിടുക. പിന്നീട് പഞ്ചസാരയും അല്പം വെള്ളവും തളിച്ച്‌ കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. ഉടഞ്ഞ് പോകാതെ ശ്രദ്ധിക്കുക. തുടര്‍ന്ന് ഇലയില്‍ പരത്തി വെച്ച്‌ ആവിയില്‍ അട ഉണ്ടാക്കിയെടുക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സമയത്ത് മൂഡ് നശിപ്പിക്കുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്