Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാദേറും ഈന്തപ്പഴം ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

സ്വാദേറും ഈന്തപ്പഴം ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചിപ്പി പീലിപ്പോസ്

, ശനി, 1 ഫെബ്രുവരി 2020 (18:43 IST)
മധുരം ഇഷ്ടമാണോ? എങ്കിൽ ഈന്തപ്പഴവും ഇഷ്ടമാകും. കുട്ടികൾ സ്കൂൾ വിട്ട് വന്നാൽ നാലുമണി നേരത്തെ ചായയ്ക്ക് പലഹാരമായി കഴിക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഈന്തപ്പഴം ഫ്രൈ. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 
ചേരുവകള്‍:
 
ഈന്തപ്പഴം - 150 ഗ്രാം (കുരുകളഞ്ഞത്)
മൈദ - 1/2 കപ്പ്
മുട്ട - 1
പഞ്ചസാര - 2 ടീസ്പൂണ്‍
തേങ്ങ - 1/4 കപ്പ്
 
പാകം ചെയ്യുന്ന വിധം:
 
ഈന്തപ്പഴം നന്നായി ചതച്ചെടുക്കുക. അല്പം വെള്ളം ചേര്‍ത്ത് മൈദയും പഞ്ചസാരയും കുഴയ്ക്കുക. അതിലേക്ക് കോഴിമുട്ട പതപ്പിച്ച് ചേര്‍ക്കുക. ചതച്ചു വച്ചിരിക്കുന്ന ഈന്തപ്പഴവും തേങ്ങയും ചെറിയ ഉരുളകളാ‍ക്കി കുഴച്ച മാവില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാന്‍സര്‍ എന്ന പദത്തിന് മരണം എന്ന് അര്‍ത്ഥമില്ല !