Webdunia - Bharat's app for daily news and videos

Install App

സ്വാദേറും ഉണ്ണിയപ്പം തയ്യാറാക്കാം

ചിപ്പി പീലിപ്പോസ്
വെള്ളി, 13 മാര്‍ച്ച് 2020 (15:58 IST)
സ്വദേറും ഉണ്ണിയപ്പം ഇഷ്ടമല്ലാത്തവർ ഉണ്ടാകില്ല. ഉണ്ണിയപ്പത്തിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ തയാറാക്കാം നല്ലൊരു സ്വാദുള്ള ഉണ്ണിയപ്പം. പാകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കൂ.
 
ചേരുവകള്‍:
 
അരിപ്പൊടി - 300 ഗ്രാം
മൈദ - 200 ഗ്രാം
റവ - 100 ഗ്രാം
ശര്‍ക്കര - 500 ഗ്രാം
പാളയംകോടന്‍ പഴം - 2
തേങ്ങാക്കൊത്ത് - കുറച്ച്
എള്ള് - 1/4 കപ്പ്
ഏലയ്ക്കാപ്പൊടി - 3 സ്പൂണ്‍
എണ്ണ - വറുക്കാന്‍ പാകത്തിന്
നെയ്യ് - 2 ടീസ്പൂണ്‍
 
പാകം ചെയ്യുന്നവിധം:
 
ശര്‍ക്കര ചൂടുവെള്ളം ചേര്‍ത്ത് പാനീയമാക്കണം. അത് അരിച്ചുമാറ്റി വയ്ക്കണം. എന്നിട്ട് അരിപ്പൊടിയില്‍ പഴം ചേര്‍ത്ത് നന്നായി കുഴയ്ക്കണം. നെയ്യ് ചൂടാക്കി അതില്‍ തേങ്ങാക്കൊത്തും എള്ളും വറുത്തെടുക്കണം. അതും ഏലയ്ക്കാപ്പൊടിയും അരിമാവിലേക്ക് ചേര്‍ക്കുക. അതിലേക്ക് റവ, മൈദ എന്നിവയും ചേര്‍ത്ത് അല്പം വെള്ളവും ചേര്‍ത്ത് നന്നായി കുഴയ്ക്കണം (വെള്ളം കൂടിപ്പോകരുത്). നന്നായി മയപ്പെടുത്തിയ മാവ് നാല് മണിക്കൂര്‍ മാറ്റി വയ്ക്കുക. അതിനുശേഷം ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് മാവ് ഒഴിക്കുക. നന്നായി മൂത്തതിനുശേഷം കോരിയെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments