Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ; ‘എല്ലാവരും സന്തോഷത്തോടെ കഴിയുന്ന അന്നേ ഞങ്ങൾ ഒന്നാകുന്നുള്ളൂ‘, കല്യാണം മാറ്റിവെച്ച് യുവാവ്

കൊറോണ; ‘എല്ലാവരും സന്തോഷത്തോടെ കഴിയുന്ന അന്നേ ഞങ്ങൾ ഒന്നാകുന്നുള്ളൂ‘, കല്യാണം മാറ്റിവെച്ച് യുവാവ്

ചിപ്പി പീലിപ്പോസ്

, ബുധന്‍, 11 മാര്‍ച്ച് 2020 (13:19 IST)
സംസ്ഥാനം കൊറോണയെ പ്രതിരോധിക്കുകയാണ്. സംസ്ഥാനത്ത് നിലവിൽ 14 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. നാട് കൊറോണയെ തുടർന്ന് ഭീതിയിലായിരിക്കെ അടിച്ചുപൊളിച്ച് കല്യാണം നടത്താൻ താൽപ്പര്യമില്ലെന്നും തന്റെ വിവാഹം മാറ്റിവെയ്ക്കുവെന്നും യുവാവ്.
 
കോട്ടയം മണിമല സ്വദേശി സനൂപ് കാക്കനാശേരിലാണ് തന്റെ വിവാഹം മാറ്റിവെച്ചതായി ഫേസ്ബുക്ക് വഴി അറിയിച്ചത്. ഈ മാസം 15നാണ് സനൂപിന്റേയും ശാലിനിയുടെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ, കൊറോണയെ തുടർന്ന് ആളുകൾ കൂടുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. 

സനൂപ് ഇട്ട പോസ്റ്റ്‌ ഇങ്ങനെ: നാട് ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ അടിച്ചു പൊളിച്ച് കല്യാണം ആഘോഷിക്കാൻ മനസു വരുന്നില്ല. കൊറോണെയെന്ന സാമൂഹ്യ വിപത്തിനെതിരെ പോരാടാൻ ഞാനുമുണ്ട്. ഈ മാസം 15 ന് നിശ്ചയിച്ച എന്റെ വിവാഹം മാറ്റിവയ്ക്കുകയാണ്. ഒന്നു കൂടെ ആലോചിച്ചു പോരെയെന്ന് കൂട്ടുകാരടക്കം ചോദിച്ചു, പക്ഷേ ഞങ്ങൾക്ക് ഒരു തീരുമാനമേയുള്ളൂ. എത്ര നാളന്നറിയില്ല, എല്ലാവരും സന്തോഷത്തോടെ കഴിയുന്ന അന്നേ ഞങ്ങൾ ഒന്നാകുന്നുള്ളൂ. ഞങ്ങളുടെ കല്യാണം മാറ്റിവയ്ക്കുകയാണ്. ഇനി എന്നായാലും ഞാൻ താലി ചാർത്തുമ്പോൾ കാണാൻ നിങ്ങളുമുണ്ടാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്വറന്റൈനിലിരിക്കെ ഭർത്താവ് മരിച്ചു, സഹായത്തിന് ആരുമില്ല, വീടിന്റെ ബാൽക്കണിയിൽ സഹായം അഭ്യർത്ഥിച്ച് കരഞ്ഞ് ഭാര്യ