Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാവില്‍ കൊതിയൂറും ശര്‍ക്കര കൊഴുക്കട്ട - ഈസിയായി ഉണ്ടാക്കാം!

നാവില്‍ കൊതിയൂറും ശര്‍ക്കര കൊഴുക്കട്ട - ഈസിയായി ഉണ്ടാക്കാം!
, വെള്ളി, 22 ഫെബ്രുവരി 2019 (21:16 IST)
കൊഴുക്കട്ട, ഇലയട ഇവയൊക്കെ എന്നും ഗൃഹാതുരത ഉണ്ടാക്കുന്ന വിഭവങ്ങളാണ്. ഇതാ ശര്‍ക്കര കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍
 
അരി - ഒന്നര കിലോ 
ശര്‍ക്കര - 750 ഗ്രാം
തേങ്ങ ചിരകിയത്‌ - ഒന്നര മുറി
 
പാകം ചെയ്യേണ്ട വിധം
 
തേങ്ങ ചിരകിയതും ശര്‍ക്കരയും നല്ലവണ്ണം കൂട്ടിക്കലര്‍ത്തി വയ്ക്കുക. കൊഴുക്കട്ടയ്ക്ക്‌ പാകത്തിന്‌ അരി അരച്ചെടുക്കുക. ഒരു കൊഴുക്കട്ടയ്ക്ക്‌ വേണ്ടത്ര മാവെടുത്ത്‌ ഉരുട്ടി അതിന്‍റെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച്‌ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കര-തേങ്ങ മിശ്രിതം അകത്ത്‌ വച്ച്‌ വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുത്ത്‌ വേവിച്ചെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആണുങ്ങള്‍ക്ക് ഇഷ്ടം ചെറിയ മാറിടമുള്ള സ്ത്രീകളെ?!