Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാരറ്റ് പുഡ്ഡിംഗ്

ക്യാരറ്റ് പുഡ്ഡിംഗ്
, വെള്ളി, 7 ജൂണ്‍ 2013 (17:59 IST)
ഏറെ പോഷകസമ്പന്നമായ ആഹാരവസ്തുവാണ് ക്യാരറ്റ്. ക്യാരറ്റ് കൊണ്ടുണ്ടാക്കാം പുഡ്ഡിംഗ്. ഒന്നു രുചിച്ചുനോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ക്യാരറ്റ് - മൂന്ന് എണ്ണം
മധുരനാരങ്ങ - ഒന്ന്
ആപ്പിള്‍ - രണ്ട്
ബട്ടര്‍ - 1 1/2 സ്പൂണ്‍
കൊക്കോ പൌഡര്‍ - ഒരു ചെറിയ സ്പൂണ്‍
വെള്ളമൂറ്റിയ തൈര് - ഒരു കപ്പ്
പഞ്ചാസാര - 1 1/2 കപ്പ്
നാരങ്ങാനീര് - ഒരു ചെറിയ സ്പൂണ്‍
കറുവാപ്പട്ട പൌഡര്‍ - ഒരു ചെറിയ സ്പൂണ്‍
പനീര്‍ - ഒരു കപ്പ്

പാകം ചെയ്യേണ്ട വിധം:

ക്യാരറ്റ് തരിയായി അരിഞ്ഞ് മിക്സിയില്‍ അടിച്ച് വെള്ളം ചേര്‍ക്കാതെ നീരെടുക്കുക. തൈര്, പനീര്‍, പഞ്ചസാര, എന്നിവയോടൊപ്പം ചേര്‍ത്ത് കുഴച്ച് കുറേ നേരം ഫ്രിഡ്ജില്‍ വെയ്ക്കുക. ബിസ്ക്കറ്റ് തരിതരിയായി പൊടിച്ച് ബട്ടറും കൊക്കോ പൌഡറും ചേര്‍ത്ത് ഇളക്കുക. ഒരു പാത്രത്തില്‍ പഴങ്ങള്‍ മുറിച്ച് നാരങ്ങാനീര് പുരട്ടി വയ്ക്കുക. ഒരു മോള്‍ഡില്‍ ബിസ്ക്കറ്റിന്‍റെ ഒരു തട്ട് തയ്യാറാക്കണം. അതിനു മീതേ ക്യാരറ്റ് കുഴച്ച പനീറിന്‍റെ തട്ട് ഒരുക്കുക. ഏറ്റവും ഒടുവിലുള്ള ലയറില്‍ പഴങ്ങളാണ് വെയ്ക്കേണ്ടത്. ഇതിനു മുകളില്‍ കറുവാപ്പട്ട പൌഡര്‍ തൂവുക. തണുപ്പിച്ച് മുറിച്ച് വിളമ്പുക. ക്യാരറ്റ് മുറിച്ച് അലങ്കരിക്കുക.

Share this Story:

Follow Webdunia malayalam