Article Sweets Recipes In Malayalam %e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b2 109101200084_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോക്‌ല

ഊണുകഴിഞ്ഞ് അല്പ്പം മധുരം കഴിക്കണമെന്നു തൊന്നിയാല് ഇതാ ഒരു കൂട്ടം സ്വീറ്റ് ഡോക്ല
ചേര്‍ക്കേണ്ട ഇനങ്ങള്‍

കടലപ്പരിപ്പ്‌ - അര കിലോ
ഉഴുന്ന് പരിപ്പ്‌ - അര കിലോ
പച്ചമുളക്‌ - 8 എണ്ണം
ഇഞ്ചി - 2 കഷണം
എണ്ണ - 200 ഗ്രാം
കായം - 2 കഷണം
പഞ്ചസാര - 4 വലിയ കരണ്ടി
സോഡാപ്പൊടി - ഒരു കരണ്ടി
എണ്ണ - 100 ഗ്രാം
കടുക്‌ - 1 സ്പൂണ്‍
തേങ്ങാ ചുരണ്ടിയത്‌ - അര കപ്പ്‌
പച്ചകൊത്തമല്ലിയില - ഒരു പിടി

പാകം ചെയ്യേണ്ട വിധം

കടലപ്പരിപ്പും ഉഴുന്നുപ്പരിപ്പും കുതിര്‍ത്ത്‌ അരച്ചെടുക്കുക. ഇഞ്ചി, പച്ചമുളക്‌, കായം, ഉപ്പ്‌, പഞ്ചസാര ഇവയെല്ലാം ചേര്‍ത്തരയ്ക്കുക. എണ്ണ ചൂടാക്കി ആട്ടി വച്ചിരിക്കുന്ന മാവില്‍ അരച്ക മസാലയും ചൂടാക്കിയ എണ്ണയും ചേര്‍ത്ത്‌ ഇളക്കി 12 മണിക്കൂര്‍ വയ്ക്കുക. അപ്പോഴേയ്ക്കും മാവ്‌ പുളിച്ചിരിക്കും. ഒരു ചീനച്ചട്ടിയില്‍ എണ്ണ പുരട്ടിയ ശേഷം മാവ്‌ ഇളക്കാതെ കോരിയൊഴിച്ച്‌ ആവിയില്‍ വേവിക്കുക. ഏതാണ്ട്‌ കാല്‍ മണിക്കുറോളം വേവിച്ച ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്തശേഷം ചെറിയ ചതുരക്കഷണങ്ങളായി മുറിക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ രണ്ടാമത്‌ പറഞ്ഞിരിക്കുന്ന എണ്ണ ഒഴിക്കുക. എണ്ണ തിളയ്ക്കുമ്പോള്‍ കടുകിട്ട്‌ പൊട്ടിച്ച്‌ വച്ചിരിക്കുന്ന ഡോക്‌ ളകള്‍ എണ്ണയിലിട്ട്‌ ഒന്നു രണ്ട്‌ മിനിറ്റ്‌ വറുത്ത്‌ കോരി പച്ചകൊത്തമല്ലിയില അരിഞ്ഞ്‌ തൂവി ഉപയോഗിക്കുക.

Share this Story:

Follow Webdunia malayalam