Publish Date: Thu, 06 Sep 2012 (13:33 IST)
Updated Date: Wed, 23 Apr 2014 (13:26 IST)
വൈന്‍ കൊണ്ട് ജാം ഉണ്ടാക്കാം. ഇതാ വൈന്‍ ജാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍
മുന്തിരിങ്ങാ കഴുകി എടുത്തത് - 8 കിലോ
ഗോതമ്പ് - 2 കിലോ
ഈസ്റ്റ് - 8 ചെറിയ സ്പൂണ്‍
മുട്ട - 8 എണ്ണം
പഞ്ചസാര - 12 കിലോ
പാകം ചെയ്യേണ്ട വിധം
ഉണക്ക മുന്തിരിങ്ങാ പത്ത് കിലോ പഞ്ചസാരയും ഈസ്റ്റും ഗോതമ്പും ചേര്‍ത്ത് ഒരു ഭരണിയില്‍ ഇട്ട് ഇതില്‍ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് മുട്ട പൊട്ടിച്ച് വെള്ള പതച്ചതും ചേര്‍ത്ത് 22 ദിവസം മൂടിക്കെട്ടി വയ്ക്കുക. രണ്ടു ദിവസം ഭരണി അഴിച്ച് തവി കൊണ്ട് ഇളക്കി ഇരുപത്തിരണ്ടാം ദിവസം അരിച്ച് വേറൊരു പാത്രത്തിലാക്കുക. ഇതില്‍ രണ്ട് കിലോ പഞ്ചസാര കരിച്ചതും ചേര്‍ത്ത് അരിച്ചൊഴിച്ച് പാത്രം മൂടികെട്ടി വയ്ക്കുക. ഇരുപത്തിരണ്ടാം ദിവസം തെളിഞ്ഞ വൈന്‍ അരിച്ചെടുത്ത് അധികം പുളിച്ചുപോകാതെ ഇരിക്കുന്നതിന് റം കൂടി ചേര്‍ത്ത് നിറമുള്ള കുപ്പിയില്‍ ആക്കി സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം.