Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐടി വെളിച്ചവുമായ് അക്ഷയ

ഐടി വെളിച്ചവുമായ് അക്ഷയ
FILEFILE

കേരളത്തിന്‍റെ ഗ്രാമമൂലകളിലേക്ക്‌ ഐ ടി വെളിച്ചം എത്തിച്ച അക്ഷയ കേന്ദ്രങ്ങള്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നു. പുതിയ തലമുറക്ക്‌ ഏറെ തൊഴില്‍ സാധ്യതയുള്ള മേഖലയില്‍ പരിശീലനം നല്‍കുകയാണ്‌ അക്ഷയ കേന്ദ്രങ്ങളുടെ പുതിയ ദൗത്യം.

ആഗോളതലത്തില്‍ വളരെ ഏറെ തൊഴില്‍ സാധ്യതയുള്ള മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത്‌ തൊഴില്‍ നേടുന്നതിനുള്ള പരിശീലന പരിപാടിക്ക് കേരളത്തില്‍ തുടക്കമായി.

കേരള സംസ്ഥാന ഐ ടി മിഷന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ കെല്‍ട്രോണ്‍ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം സംസ്ഥാന ഐ ടി മിഷന്‍ ഡയറക്ടര്‍ സൗരഭ്‌ ജയിനും കെല്‍ട്രോണ്‍ മാനേജിങ്‌ ഡയറക്ടര്‍ എം നാരായണനും ഒപ്പുവെച്ചു.

മലപ്പുറം ജില്ലയിലാണ്‌ പരീക്ഷണ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്‌. തുടര്‍ന്ന്‌ മറ്റ്‌ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആറു മാസം നീളുന്ന കോഴ്‌സിലൂടെ ആദ്യ ഘട്ടത്തില്‍ 400 പേര്‍ക്ക്‌ പരിശീലനം നല്‍കും. ആഗോളതലത്തില്‍ വളരെ ഏറെ തൊഴില്‍ സാധ്യതയുള്ള മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത്‌ കേരളം ഇപ്പോള്‍ വളരെ പിന്നിലാണ്‌.

ഒമ്പതു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക്‌ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സൈക്കോ മെട്രിക്‌ പ്രൊഫൈലിങ്ങും ഇതോടൊപ്പം മലപ്പുറത്ത്‌ ആരംഭിക്കും.

കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ കമ്പ്യൂട്ടര്‍ എന്ന സാങ്കേതിക ഉപകരണത്തെ പരിചപ്പെടുത്തുന്നതില്‍ അക്ഷയ കേന്ദ്രങ്ങള്‍ വളരെ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍കാര്യങ്ങള്‍ അറിയാനും അറിയിക്കാനുമുള്ള അറിവ്‌ കേന്ദ്രങ്ങള്‍ എന്ന നിലയിലേക്ക്‌ അക്ഷയ കേന്ദ്രങ്ങളെ മാറ്റുകയാണ്‌ സംസ്ഥാന സര്‍ക്കാരിന്‍റെ ലക്‍ഷ്യം.

Share this Story:

Follow Webdunia malayalam