Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമാശമെയിലുകള്‍ കാണാറുണ്ടോ?

തമാശമെയിലുകള്‍ കാണാറുണ്ടോ?
FILEFILE
കമ്പ്യൂട്ടറുകള്‍ പണി എളുപ്പമാക്കുന്നുണ്ടെങ്കിലും വിനോദത്തിനും സന്തോഷത്തിനും നേരമില്ലാതായി എന്നാണ് പൊതുവെയുള്ള പരാതി. തമാശ സൃഷ്ടിക്കുക എന്ന കലയെ വെബ്ബുകള്‍ ബോധപൂര്‍വ്വം കൊല്ലുന്നെന്നുള്ള പരാതി വേറെയും. ഇതിനു പിന്നാലെ മെയിലിലൂടെ എത്തുന്ന തമാശകള്‍ നോക്കാന്‍ പോലും ആരും കണ്ടെത്തുന്നില്ല.

ഇക്കാര്യത്തില്‍ ബ്രിട്ടനില്‍ നടന്ന ഒരു സര്‍വ്വേ തന്നെ തമാശയ്‌ക്കു വിധേയമായി. നെറ്റില്‍ തമാശമെയിലുകള്‍ എത്ര തവണ വീണ്ടും വീണ്ടും കാണുന്നു എന്നതായിരുന്നു സര്‍വേയുടെ വിഷയം. ഇതില്‍ 40 ശതമാനം ആള്‍ക്കാര്‍ മാത്രമേ തമാശ മെയിലുകള്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നതായി രേഖപ്പെടുത്തിയുള്ളൂ.

ലോഡഡ് മാസിക നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം പേര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒരു മണിക്കൂര്‍ മാത്രം തമാശമെയിലുകള്‍ക്കായി സമയം ചെലവഴിക്കുന്നവരാണ്. എന്നാല്‍ അഞ്ചു ശതമാനം ആള്‍ക്കാര്‍ക്ക് ഒരിക്കല്‍ പോലും ഇത്തരം മെയിലുകള്‍ ലഭിച്ചിട്ടില്ലത്രേ.

“ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ തമാശകകളുടെ കുത്തു പൊട്ടും എന്ന അവസ്ഥയില്‍ എന്തിന് ഓരോന്നായി എല്ലാവരോടും പറയാന്‍ നില്‍ക്കുന്നു? ” എന്ന് സര്‍വേ സംഘടിപ്പിച്ച മാസികയുടെ എഡിറ്റര്‍ മാര്‍ട്ടിന്‍ ഡൌബനി ചോദിക്കുന്നു.

ഒരു സര്‍ദാര്‍ജി, ഒരു ഇംഗ്ലീഷുകാരന്‍.... എന്നിങ്ങനെ തുടങ്ങുന്ന തമാശകള്‍ പറയുന്നതിനു പകരം യു ട്യൂബില്‍ ഒരു ക്ലിപ്പ് കണ്ടോ എന്നു ചോദിക്കാനാണ് യുവ തലമുറയ്‌ക്കിഷ്ടമെന്നും ഡൌബനി പറയുന്നുണ്ട്. ഈ വര്‍ഷത്തെ മികച്ച കൊമേഡിയനുള്ള എല്‍ എ എഫ് ടി എ അവാര്‍ഡ് നേടിയ ആളാണ് ഡൌബനി.

Share this Story:

Follow Webdunia malayalam