Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമ നിര്‍ദേശത്തിനു വിക്കി

നിയമ നിര്‍ദേശത്തിനു വിക്കി
FILEFILE
അമ്പതു വര്‍ഷമായി നിലനില്‍ക്കുന്ന നിയമങ്ങളേക്കുറിച്ച് ന്യൂസിലന്‍ഡുകാര്‍ക്ക് ഓണ്‍ലൈന്‍ വഴി അഭിപ്രായം പറയാന്‍ അവസരം നല്‍കുകയാണ് ന്യൂസീലാന്‍ഡ് പോലീസ്. വിക്കി എന്ന ഓണ്‍ലൈന്‍ ടൂളുകള്‍ വഴിയാണ് ഈ സൌകര്യം. എന്തും പെട്ടെന്ന് അനായാസം എഡിറ്റു ചെയ്യാവുന്ന വെബ്സൈറ്റാണ് വിക്കി.

1958 ല്‍ എഴുതപ്പെട്ടതും നിലവിലുള്ളതുമായ നിയമങ്ങളില്‍ പോലീസ് ആക്ട് സംബന്ധിക്കുന്ന തിരിഞ്ഞു നോട്ടമാണിത്. പുതിയ പോലീസ് ആക്ടിനെ കുറിച്ച് വിക്കി വഴി ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പറയാം. പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഇതിനെ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ആരായാനാണ് ഈ പരിപാടി.

വിക്കി എന്നത് ലോക ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. ഏതു ഇന്‍റര്‍നെറ്റ് ഉപഭോക്താവിനും ഇതു തുറന്നു നോക്കാനാകുമെന്ന് പോലീസ് പറയുന്നു. 18 മാസത്തേക്കാണ് ഈ സംവിധാനം. ഇതിനൊപ്പം ചേര്‍ത്തിരിക്കുന്ന വിക്കി സാന്‍ഡ് ബോക്സില്‍ തുടക്കക്കാര്‍ക്കും അഭിപ്രായങ്ങള്‍ അര്‍പ്പിക്കാനാകും.

പുനരാലോചന നടക്കുന്ന ഈ 18 മാസത്തിനകത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചതിനും വേണ്ട മാറ്റങ്ങള്‍ വരുത്തിയതിനും ശേഷം 2008 ലേ സമര്‍പ്പിക്കുകയുള്ളൂ. ക്വിക്ക് എന്ന പദത്തിനു പകരമായി ഹാവായന്‍ ഭാഷയില്‍ ഉപയോഗിക്കുന്നതാണ് വിക്കി.

Share this Story:

Follow Webdunia malayalam