ആപ്പിളിനു നാണക്കേടുണ്ടാക്കിയ സംഭവത്തിനു പിന്നിൽ മൊസാദോ?
ആപ്പിളിനു നാണക്കേടുണ്ടാക്കിയ സംഭവത്തിനു പിന്നിൽ മൊസാദോ?
ഭീകരരുടെ ഐഫോൺ ഡാറ്റ അമേരിക്കൻ അന്വേഷണ ഏജൻസി എഫ് ബി ഐയ്ക്കു വേണ്ടി തുറന്നത് മൊസാദെന്ന് രഹസ്യ റിപ്പോർട്ട്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദെ. മുൻപ് പലതവണ സമാനമായ സംഭവത്തിൽ മൊസാദെ അമേരിക്കയ്ക്ക് സഹായിയായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ കൂട്ടവെടിവയ്പ്പ് കേസിലെ ഭീകരരുടെ ഐഫോണ്‍ ആണ് ഹാക്ക് ചെയ്തത്.
സുരക്ഷിതത്വം എന്നതാണ് എല്ലാ ഐ ഫോണിന്റേയും പ്രത്യേകത. എന്നാൽ ഭീകരരുടെ ഐ ഫോൺ തുറന്നു എന്ന വാർത്ത ആപ്പിളിനു നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷിതത്വം കുറഞ്ഞു എന്ന് മനസ്സിലായതോടെ ഇത് പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ആപ്പിൾ. അതേസമയം ഉപഭോക്താക്കളോടുള്ള പരമാവധി സുരക്ഷിതത്വമാണ് ആപ്പിളിന്റെ കടമയെന്നും അത് നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും ഐഫോൺ സി ഇ ഒ ടിം കുക്ക് പറഞ്ഞു.
സിറിയൻ അണ്വായുധ വികസനം തടയുന്നതിലും ദുബായ് ഓപ്പറേഷനിലെ ഹോട്ടലിലെ സുരക്ഷാ സംവിധാനങ്ങൾ തകർക്കുന്നതിലും ഇറാന്റെ അണ്വായുധ വൈറസ് തകർക്കുന്നതിലും മൊസാദെയുടെ ടെക്ക് ടിം വിജയിച്ചിട്ടുണ്ട്. ഐഫോണിന്റെ സെക്യൂരിറ്റി എത്ര നല്ലതാണെങ്കിലും വെറും ഇരുപത്താറു മിനിറ്റില്‍ അത് തകര്‍ക്കാന്‍ തങ്ങള്‍ക്കാവും എന്നാണ് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി അവകാശപ്പെടുന്നത്.