നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ആരെങ്കിലും രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ? പെട്ടെന്ന് കണ്ടെത്താനുള്ള വഴികള്‍ ഇതാ
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയായി വാട്ട്സ്ആപ്പ് മാറിയിരിക്കുന്നു.
കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി നമ്മെ ബന്ധിപ്പിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയായി വാട്ട്സ്ആപ്പ് മാറിയിരിക്കുന്നു. വ്യക്തിഗത ഫോട്ടോകള്‍ അയയ്ക്കുന്നത് മുതല്‍ ജോലി സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വരെ ആളുകള്‍ വാട്ട്‌സ് ആപ്പ് ഉയോഗിക്കുന്നു. എന്നാല്‍ ഹാക്കിംഗ് ശ്രമങ്ങളും ഡാറ്റാ ലംഘനങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടും ഇതില്‍ നിന്ന് മുക്തമല്ല. ഒരു ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് നിങ്ങളുടെ ചാറ്റുകള്‍, കോളുകള്‍, മീഡിയ എന്നിവ പൂര്‍ണ്ണമായും അപരിചിതര്‍ക്ക് വെളിപ്പെടുത്തിയേക്കാം. ഇത് നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലാക്കും. മറ്റാരെങ്കിലും നിങ്ങളുടെ വാട്ട്സ്ആപ്പ് രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് വേഗത്തില്‍ പരിശോധിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്.
1. ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ പരിശോധിക്കുക. വാട്‌സാപ്പ് വെബ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പ് ആപ്പ് വഴി ഒന്നിലധികം ഉപകരണങ്ങളില്‍ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ വാട്‌സാപ്പ് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ അക്കൗണ്ട് എവിടെയാണ് സജീവമെന്ന് കാണാന്‍, WhatsApp - Settings- Linked Devices തുറക്കുക. ഇവിടെ, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും ഒരു ലിസ്റ്റ് നിങ്ങള്‍ക്ക് കാണാം. നിങ്ങളുടെ ഉടമസ്ഥതയില്ലാത്ത ഉപകരണം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവ ലോഗൗട്ട് ചെയ്യുക.
2.ലോഗിന്‍ അലേര്‍ട്ടുകള്‍ ശ്രദ്ധിക്കുക
നിങ്ങളുടെ വാട്ട്സ്ആപ്പ് പുതിയ കമ്പ്യൂട്ടറിലോ ബ്രൗസറിലോ തുറക്കുമ്പോഴെല്ലാം നിങ്ങളുടെ ഫോണില്‍ ഒരു അറിയിപ്പ് പോപ്പ് അപ്പ് ചെയ്യും. നിങ്ങള്‍ ലോഗിന്‍ ചെയ്യാതെ തന്നെ അത് ലഭിക്കുകയാണെങ്കില്‍ മറ്റാരെങ്കിലും നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടാകാമെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണിത്.
3. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുക
നിങ്ങളുടെ സമീപകാല ചാറ്റുകള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അയയ്ക്കാത്ത സന്ദേശങ്ങള്‍, നിങ്ങള്‍ ഒരിക്കലും ചേര്‍ന്നിട്ടില്ലാത്ത ഗ്രൂപ്പുകള്‍, അല്ലെങ്കില്‍ നിങ്ങളുടെ അറിവില്ലാതെ ആരംഭിച്ച സംഭാഷണങ്ങള്‍ എന്നിവ കണ്ടെത്തിയാല്‍ അത് ഒരു മുന്നറിയിപ്പ് അടയാളമാണ്.
4. നിങ്ങളുടെ ലാസ്റ്റ് സീന്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് പരിശോധിക്കുക
ചിലപ്പോള്‍ നിങ്ങള്‍ WhatsApp ഉപയോഗിക്കാത്തപ്പോഴും നിങ്ങളുടെ അക്കൗണ്ട് 'ഓണ്‍ലൈന്‍' അല്ലെങ്കില്‍ തെറ്റായ 'ലാസ്റ്റ് സീന്‍ ' കാണിച്ചേക്കാം. ഇതിനര്‍ത്ഥം മറ്റൊരാള്‍ നിങ്ങളുടെ അക്കൗണ്ട് മറ്റൊരു ഉപകരണത്തില്‍ നിന്ന് തത്സമയം ഉപയോഗിക്കുന്നുണ്ടെന്നാണ്.