കബാലി ഇനർനെറ്റിൽ; സെൻസർ കോപ്പി ചോർന്നു

കബാലിയുടെ സെൻസർ കോപ്പി ചോർന്നു, സിനിമ ഇന്റർനെറ്റിൽ

Webdunia
ചൊവ്വ, 19 ജൂലൈ 2016 (11:29 IST)
സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം കബാലി റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ ചിത്രത്തിന്റെ സെൻസർ കോപ്പി ചോർന്നതായി റിപ്പോർട്ടുകൾ. ചില ടോറ‌ന്റ് വെബ്സൈറ്റുകളിൽ ചിത്രത്തിന്റെ കോപ്പി പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റിലീസിന് മുൻപ് തന്നെ ചിത്രം ഓൺലൈനിൽ എത്തുമെന്ന് പല വെബ്സൈറ്റുകളും പരസ്യം നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.
 
അടുത്തിടെ പല ചിത്രങ്ങളുടെയും സെൻസർ കോപ്പി ഓൺലൈനിൽ വ്യാപകമായിരുന്നു. ചിത്രം ഓൺലൈനിൽ എത്തുന്നതോടെ ലഭിക്കുന്ന കളക്ഷനിൽ കുറവ് ഉണ്ടാകും. കൂടുതൽ കോപ്പിക‌ൾ പ്രചരിക്കാതിരിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്. ഓൺലൈൻ വഴി ചിത്രം കൂടുതൽ പ്രചരിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
 
ചിത്രം ഓൺലൈനിൽ കാണരുതെന്ന് അണിയറ പ്രവർത്തകർ ആരാധകരോട് പറയുമെന്നും റിപ്പോർട്ടുക‌ൾ പറയുന്നു. എന്നാൽ ചിത്രം ഓൺലൈനിൽ എത്തിയെന്ന് കരുതി അത് കളക്ഷനിൽ ബാധിക്കില്ലെന്നും വിദഗ്ധർ പറയുന്നു. രജനീകാന്തിനെ പോലൊരു സുപ്പർസ്റ്റാറിന്റെ ചിത്രത്തിനെ സെൻസർ കോപ്പിയൊന്നും പ്രശ്നമല്ലെന്നാണ് ഇവർ പറയുന്നത്.

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ വീടിനു നേരെ ആക്രമണം; കാര്‍ കത്തിച്ചു

അറ്റ്‌ലാന്റിക്കിൽ റഷ്യൻ പ്രകോപനം, രഹസ്യനീക്കം: തുരത്തി ബ്രിട്ടനും നോർവേയും

വെടിനിർത്തൽ പേരിന് മാത്രം, കുവൈത്ത് നാഷണൽ ഗാർഡ് സൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

അടുത്ത ലേഖനം
Show comments