ഫോണ്‍ ചെയ്യുമ്പോള്‍ ശബ്ദം ശരിയായി കേള്‍ക്കുന്നില്ലേ, കാരണങ്ങള്‍ ഇവയാകാം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ജനുവരി 2025 (12:21 IST)
നമ്മളില്‍ പലരും നേരിട്ടിട്ടുള്ള ഒരു പ്രശ്‌നമാണ് ഫോണ്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കാത്തത്. സ്മാര്‍ട്ട്‌ഫോണ്‍ എന്നോ സാധാരണ കീപാഡ് ഫോണ്‍ എന്നോ വ്യത്യാസമില്ലാതെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇതിന് പിന്നിലെ ശരിയായ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ചില സമയത്ത് ഫോണ്‍ ചെയ്യുമ്പോള്‍ മറ്റു ചില ശബ്ദങ്ങളും കേള്‍ക്കാറുണ്ട്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നോക്കാം. 
 
ഇതിനുള്ള കാരണങ്ങള്‍ പലതും ആകാം. അതിലൊന്ന് നെറ്റ്വര്‍ക്കില്‍ ഉണ്ടാകുന്ന തകരാറാണ്. മറ്റൊന്ന് നിങ്ങളുടെ ഫോണിന്റെ സ്പീക്കറിന്റെ തകരാറാണ്. ഇതുകൂടാതെ മറ്റു കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നം ഉണ്ടാകാം. നെറ്റ്വര്‍ക്ക് പ്രോബ്ലം ആണോ എന്നറിയാന്‍ നിങ്ങളുടെ മൊബൈലില്‍ സെറ്റിംഗ്‌സില്‍ പോയി നെറ്റ്വര്‍ക്ക് ചെക്ക് ചെയ്യുകയാണ് വേണ്ടത്. 
 
അടുത്തതായി നോക്കേണ്ടത് സ്പീക്കറിന്റെ കുഴപ്പമാണോന്നാണ്. സ്പീക്കറിന്റെ ഗ്രില്‍ ക്ലീന്‍ ചെയ്തു നോക്കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ ഏതെങ്കിലും മൊബൈല്‍ ഷോപ്പില്‍ കൊടുത്തു നോക്കുക. ഫോണിന്റെ വോളിയം കറക്റ്റ് ആയിട്ടാണോ സെറ്റ് ചെയ്തിരിക്കുന്നത് എന്ന് പരിശോധിക്കുക. എല്ലാത്തിനും ഉപരി ഫോണ്‍ ആദ്യം റീസ്റ്റാര്‍ട്ട് ചെയ്തു നോക്കുക. റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് മാറിക്കിട്ടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗോള അയ്യപ്പ സംഗമം നടത്താം; അനുമതി നല്‍കി സുപ്രീംകോടതി

വിവിധ തസ്തികകളിൽ പി എസ് സി നിയമനം, അപേക്ഷകൾ ഒക്ടോബർ 3 വരെ

റാബിസ് മാനേജ്‌മെന്റ്, വാക്‌സിന്‍ ലഭ്യത എന്നിവ മെച്ചപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

എയര്‍ടെല്‍ സൈബര്‍ ഫ്രോഡ് ഡിറ്റെക്ഷന്‍ സൊല്യൂഷന്‍ തട്ടിപ്പുകള്‍ കുറച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല; അതൃപ്തി പരസ്യമാക്കി

അടുത്ത ലേഖനം
Show comments