ഇന്ന് തട്ടിപ്പുകള്‍ പല രീതിയിലാണ്. പലതരം ടെക്‌നോളജികള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. അതില്‍ ഒന്നാണ് നമ്മുടെ ഫോണ്‍ ഹാക്ക് ചെയ്ത ശേഷം നമ്മുടെ ഫോണിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് അത് വെച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. അത്തരത്തില്‍ നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ മറ്റൊരാള്‍ റെക്കോര്‍ഡ് ചെയ്യുകയാണോ എന്ന് നിങ്ങളുടെ ഫോണ്‍ തന്നെ നിങ്ങള്‍ക്ക് ചില സൂചനകള്‍ നല്‍കും. അവ എന്തൊക്കെയാണെന്ന് നോക്കാം.
അത്തരത്തില്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണിന്റെ മൈക്കും ക്യാമറയും ഓണ്‍ ആയിരിക്കും. അത്തരത്തില്‍ ഇവ രണ്ടും ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ ഫോണില്‍ പച്ച നിറത്തിലുള്ള നോട്ടിഫിക്കേഷന്‍ ലൈറ്റ് കത്തും. മറ്റൊന്ന് നിങ്ങളുടെ ഫോണിന്റെ മൈക്ക് ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ ഫോണില്‍ നിങ്ങള്‍ക്ക് മൈക്കിന്റെ സിഗ്‌നല്‍ കാണാന്‍ സാധിക്കും. മറ്റൊന്ന് ക്യാമറ വഴി റെക്കോര്‍ഡ് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ക്യാമറയ്ക്ക് ചുറ്റും ഒരു ബ്രാക്കറ്റിന്റെ സിംബല്‍ കാണാന്‍ സാധിക്കും.
ഇതുകൂടാതെ നിങ്ങളുടെ ഫോണിന്റെ സെറ്റിംഗ്‌സിലും നിങ്ങള്‍ക്ക് ചെക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ അനുവാദമില്ലാതെ ക്യാമറയുടെയോ മൈക്കിന്റെയോ പെര്‍മിഷന്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇത്തരത്തില്‍ എന്തെങ്കിലും ഫോണില്‍ കാണുകയാണെങ്കില്‍ അസാധാരണമായി കാണുന്ന ലിങ്കുകളില്‍ ഒന്നും ക്ലിക്ക് ചെയ്യാതിരിക്കുക.