Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയര്‍ ഇന്ത്യക്കെതിരെ ബ്ലോഗ്

എയര്‍ ഇന്ത്യക്കെതിരെ ബ്ലോഗ്
WDFILE
എയര്‍ ഇന്ത്യാ ജീവനക്കാര്‍ സമര്‍ഥരാണോ? സത്യസന്ധതയും മര്യാദയും ഉള്ളവരാണോ? നെറ്റിലെ ഒരു അഭിപ്രായ വോട്ടെടുപ്പിലെ ചോദ്യങ്ങളാണിത്. എന്തിനും ഏതിനും, തൊട്ടതിനും പിടിച്ചതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ബ്ലോഗുകള്‍ ഉള്ളപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ വേറെ മാധ്യമമെന്തിന്?

മേല്‍ ഉദ്ധരിച്ച ചോദ്യങ്ങള്‍ അത്തരം ഒരു ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടവയാണ്. എയര്‍ ഇന്ത്യാ ജീവനക്കാരുടെ മനസ്ഥിതിയെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ യാത്രക്കാര്‍ക്ക് അവസരം നല്‍കുന്ന ബ്ലോഗിലേതാണ് ഈ ചോദ്യങ്ങള്‍.എയര്‍ ഇന്ത്യാ വിമാനങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവിരാമം തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കാന്‍ ഒരുക്കിയിരിക്കുന്ന ബ്ലോഗിന് എന്‍‌ആര്‍‌ഐ‌എഫ്‌എം ഡോട്ട് കോം എന്നാണ് പേര്.

ലണ്ടനില്‍ കഴിയുന്ന വിജയറാണ എന്ന ഇന്ത്യക്കാരനാണ് ബ്ലോഗിന്‍റെ സൃഷ്ടാവ്. എയര്‍ ഇന്ത്യാ വിമാനങ്ങള്‍ യാത്രക്കാരെ ദുരിതത്തിലാക്കിയപ്പോള്‍ മറുനാടന്‍ ഇന്ത്യാക്കാര്‍ തുടങ്ങിവച്ച ഈ ബ്ലോഗിനു ‘ക്യാമ്പെയിന്‍ ഫോര്‍ പബ്ലിക് അക്കൌണ്ടബിലിറ്റി ഇന്‍ ഇന്ത്യ’ എന്ന സംഘടനയുടെ പിന്തുണയും ഉണ്ട്. ഇപ്പോള്‍ ധാരാളം ആള്‍ക്കാര്‍ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്താനും എത്തുന്നു.

ഈ ആഴ്ചയില്‍ ഒരു ദിവസം ആറ് എയര്‍ ഇന്ത്യാ വിമാങ്ങള്‍ വൈകുകയും ജീവനക്കാര്‍ ഭക്ഷണവും താമസ സൌകര്യവുമില്ലാതെ വിമാനത്താവളത്തില്‍ ഇരിക്കുകയും ചെയ്യേണ്ടി വന്നതാണ് വിമാനയാത്രയ്‌ക്കെതിരെയുള്ള ബ്ലോഗിനു കാരണമായത്. യുകെയിലും യു‌എസിലുമുള്ള ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെയാണ് ബ്ലോഗിനു തുടക്കമായത്.

Share this Story:

Follow Webdunia malayalam