മൈക്രോസോഫ്റ്റിന്‍റെ ഓപ്പണ്‍ എക്‍സ്എംഎല്‍ന് അന്താരാഷ്ട്ര അംഗീകാരം പ്രാപ്യമാവുന്നു. എക്‍മാ ഇന്‍റര്‍നാഷണല്‍ സമര്‍പ്പിച്ച ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍ഡാര്‍ഡ് (ഡിഐഎസ്) 29500 ഓഫീസ് ഓപ്പണ്‍ എക്‍സ്എംഎല്‍ ന്‍റെ കരട് ഡ്രാഫ്റ്റ് അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഴ്‌സിന്‍റെയും (ഐഎസ്ഓ) അന്താരാഷ്ട്ര ഇലക്ട്രോ ടെക്‍നിക്കല്‍ കമ്മീഷന്‍റെയും (ഐഇസി) സംയുക്ത സമിതി അനൌപചാരികമായി അംഗീകരിച്ചു.
അന്തിമഫലം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഓപ്പണ്‍ എക്‍സ്എംഎല്ലിന് വ്യാപക പിന്തുണ ലഭിക്കും എന്നാണ് പൊതുവെ കണക്കാക്കുന്നത്. ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഐഎസ്ഓ, ഐഇസി നിയമങ്ങള്‍ അനുസരിച്ച് 75 ശതമാനത്തിന്‍റെ പിന്തുണയേ ആവശ്യമുള്ളൂ എന്നിരിക്കെ ഐഎസ്ഒ/ ഐഇസി സ്റ്റാന്‍ഡാര്‍ഡൈസേഷനെ പിന്തുണയ്‌ക്കുന്ന 86 ശതമാനം വോട്ടുകള്‍ ലഭിക്കുകയുണ്ടായി.
“ ഐടി ലോകത്ത് ബഹുവിധ മാനദണ്ഡങ്ങള്‍ വേണമെന്നുള്ളതിന്‍റെ സമ്മതപത്രമാണ് ഐഎസ്‌ഒ വോട്ടുകള്‍. ലോകമെമ്പാടും നിന്നുള്ള സാങ്കേതിക വിദഗ്ധരും ഉപയോക്താക്കളും വിവിധ സര്‍ക്കാരുകളും നല്‍കിയ വിവരങ്ങള്‍ ഓപ്പണ്‍ എക്സ്‌എംഎല്‍നെ മെച്ചപ്പെടുത്താന്‍ സഹായിച്ചതിനൊപ്പം ഇത് ഉപയോക്താക്കള്‍ക്കും ഇടപാടുകാര്‍ക്കും കൂടുതല്‍ പ്രയോജനപ്രദമാവാന്‍ സഹായിക്കുകയും ചെയ്യും. മൈക്രോസോഫ്റ്റ് അതിന്‍റെ ഉത്പന്നങ്ങളില്‍ ഓപ്പണ്‍ എക്സ്‌എംഎല്‍ പിന്തുണ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇതോടൊപ്പം തന്നെ, സ്റ്റാന്‍ഡാര്‍ഡ് നിര്‍ണയത്തിനായി ബിഐഎസ്, സര്‍ക്കാരുകള്‍, വിപണികള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുകയും ചെയ്യും.
ഓപ്പണ്‍ എക്സ്‌എംഎല്‍ ഐടി വ്യവസായത്തിനും ഐടി ഉപയോക്താക്കള്‍ക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും അനായാസതയെയും പരസ്പര പ്രവര്‍ത്തന സാധ്യതയെയും പ്രോത്സാഹിപ്പിക്കുന്നു- ഇന്ത്യയിലെയും വിദേശത്തെയും ഇടപാടുകാര്‍ക്കായി കൂടുതലായി ഉപയോഗിക്കുന്ന ഒരു അഭിലഷണീയമായ സാങ്കേതിക സ്റ്റാന്‍ഡാര്‍ഡ് രൂപരേഖ എന്ന് ഇന്ത്യയിലെ പ്രമുഖ ഐടി സൊലൂഷന്‍ പ്രൊവൈഡേഴ്സ് അടിവരയിട്ടു പറയുന്നു”, മൈക്രോസോഫ്റ്റ് ഇന്ത്യയുടെ നാഷണല്‍ ടെക്നോളജി ഓഫീസര്‍ വിജയ് കപൂര്‍ ഈ അംഗീകാര പ്രാപ്തിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
പ്രത്യേക വോട്ടവകാശമുള്ള ദേശീയ സമിതി അംഗങ്ങളില്‍ (ഇവരെ പി അംഗങ്ങള്‍ എന്നറിയപ്പെടുന്നു) നിന്നും 75 ശതമാനം പിന്തുണയുമുണ്ടായി. 66.7 ശതമാനം മാത്രമേ ഇവരില്‍ നിന്നും ആവശ്യമുള്ളൂ. ഐഎസ്ഓ അംഗീകരിക്കുന്ന എച്ച്‌ടിഎംഎല്‍, പിഡിഎഫ്, ഒഡിഎഫ് എന്നിവയ്‌ക്കും ഐഇസി അംഗീകരിക്കുന്ന ഓപ്പണ്‍ ഡോക്യുമെന്‍റുകളെ പോലെയാണ് ഇപ്പോള്‍ ഓപ്പണ്‍ എക്‍സ്എംഎല്‍.
“ഓപ്പണ്‍ എക്‍സ് എം എല്ലിനു ആഗോള പിന്തുണ ലഭിച്ചതിനുള്ള തെളിവാണ് വോട്ടവകാശമുള്ള ദേശീയ സമിതിയില്‍ 86 ശതമാനവും പിന്തുണച്ചത്. ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുന്നതിന്‍റെ ലക്ഷണങ്ങളാണിത്. സാങ്കേതിക വിദഗ്ധരുടെയും സര്‍ക്കാരുകളുടേയും ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ അനുസരിച്ച് രൂപം നല്‍കിയിരിക്കുന്ന ഒന്നാണിത്.” മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍റെ ഇന്‍റര്‍ ഓപ്പറബിലിറ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ജനറല്‍ മാനേജര്‍ ടോം റോബര്‍ട്ട്‌സണ്‍ വ്യക്തമാക്കുന്നു.
“ സാങ്കേതിക വിദഗ്ധര്‍, സര്‍ക്കാരുകള്‍, ഉപഭോക്താക്കള്‍ എന്നിവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഐടി വിദഗ്ധര്‍ക്കും ഉപയോക്താക്കള്‍ക്കും ഓപ്പണ്‍ എക്‍സ്എംഎല്‍ കൂടുതല്‍ പ്രയോജനപ്രദമാവും. ഒരിക്കല്‍ ഇത് അംഗീകരിക്കപ്പെട്ടാല്‍ ഇതില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ നമ്മുടെ ഉല്‍പ്പന്നങ്ങളില്‍ പിന്തുണയ്ക്കാന്‍ നാം നിര്‍ബ്ബന്ധിതരാകും. ഇതിന്‍റെ സ്റ്റാന്‍ഡേര്‍ഡ്സ് ബോഡിയുമായി പ്രവര്‍ത്തനങ്ങള്‍ തുടരും. സര്‍ക്കാരും വ്യവസായവും ഇതിന്‍റെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളെയും കണ്ടുപിടുത്തത്തെയും പ്രോത്സാഹിപ്പിക്കും.”
സോഫ്റ്റ്‌വെയര്‍ വ്യവസായ രംഗത്ത് വ്യാപകമായി സ്വീകരിക്കപ്പെടുന്ന ഈ പുതിയ ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ്, ലിനക്‍സ്, വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റം, പാം ഓപ്പറേറ്റിംഗ് സിസ്റ്റം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇത് ലോകത്തുടനീളമുള്ള നൂറ് കണക്കിനു സോഫ്റ്റ്വേര്‍ നിര്‍മ്മാതാക്കളും പ്ലാറ്റ്ഫോം നിര്‍മ്മാതാക്കളും വിവിധ പദ്ധതികള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
ഓപ്പണ്‍ എക്‍സ്എംഎല്‍ ഉപയോഗിക്കുന്നത് സമയം ലാഭിക്കാന്‍ സഹായിക്കുമെന്ന് സ്വതന്ത്ര ഗവേഷകരും പറയുന്നു. ഐഎസ്ഓ, ഐഇസി എന്നിവയിലൂടെ ആയിരക്കണക്കിനു കമ്പനികളില്‍ നിന്നും ഓപ്പണ്‍ എക്സ്എംഎല്ലിന് ലഭിക്കുന്ന പിന്തുണ താഴെപറയുന്ന സൈറ്റില്‍ അറിയാനാകും- ഡബ്ലിയുഡബ്ലിയുഡബ്ലിയു ഡോട്ട് ഓപ്പണ്‍എക്സ്‌എംഎല്‍ ഡോട്ട് ഓആര്‍ജി.
ഫയല്‍, ഡേറ്റാ മാനേജ്മെന്‍റ്, ഡാറ്റാ റിക്കവറി, ബിസിനസ് സിസ്റ്റംസിന്‍റെ ഒന്നിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, നീണ്ട കാലത്തേക്ക് ഫയലുകളും ഡോക്യുമെന്‍റുകളും സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓപ്പണ്‍ എക്‍സ്എംഎല്‍ അതിന്‍റെ നേട്ടങ്ങള്‍ സാക്‍ഷ്യപ്പെടുത്തുന്നു.
ദശലക്ഷക്കണക്കിനു ഫയലുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ഇത് സൌകര്യം നല്‍കുമെന്നതാണ് പ്രതീക്ഷ. ഓപ്പണ്‍ എക്‍സ്എംഎല്‍ നെ കുറിച്ചും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡിന്‍റെ പ്രത്യേകതകളെ കുറിച്ചും ഡബ്ലിയുഡബ്ലിയുഡബ്ലിയു ഡോട്ട് ഓപ്പണ്‍എക്സ്‌എംഎല്‍കമ്യൂണിറ്റി ഡോട്ട് ഓആര്‍ജി/ഇന്‍യൂസ്.എഎസ്‌പിഎക്സ്. എന്ന സൈറ്റില്‍ വിവരം ലഭ്യമാണ്.
ലോകത്തില്‍ സോഫ്റ്റ്വേര്‍ രംഗത്ത് ഒന്നാം സ്ഥാനം കൈയ്യാളുന്ന മൈക്രോസോഫ്റ്റ് 1975 ലാണ് സ്ഥാപിക്കപ്പെട്ടത്.