Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൂഗിളിനു വയസ്സ് പത്ത്

ഗൂഗിളിനു വയസ്സ് പത്ത്
FILEFILE
അറബിക്കഥകളിലെ ഭൂതങ്ങള്‍ക്ക് സമമാണ് സെര്‍ച്ച് എഞ്ചിനുകള്‍. എന്താഗ്രഹങ്ങളും ഉടനടി സാധിച്ചുതരുന്ന ഭൂതം കാല്‍പ്പനിക കഥയിലാണെങ്കില്‍ ഞൊടിയിടയില്‍ വിവരങ്ങളുമായി ബന്ധിപ്പിക്കുന്ന സെര്‍ച്ച് എഞ്ചിനുകള്‍ വസ്തുതയാണെന്നു മാത്രം. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ വിവരങ്ങള്‍ എത്തിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ ആഘോഷിച്ചത് പത്താം പിറന്നാളായിരുന്നു.

വിവരങ്ങള്‍, വാര്‍ത്തകള്‍, സാംക്കാരിക മണ്ഡലങ്ങള്‍ എന്നിങ്ങനെ എല്ലാവിവരങ്ങള്‍ക്കും ഇടനിലക്കാരനായ ഗൂഗിള്‍ ജനിച്ചത് 1997 സെപ്റ്റംബര്‍ 15 നായിരുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച് ഡി വിദ്യാര്‍ത്ഥികളായ 24 കാരന്‍ ലാറി പേജും 23 കാരന്‍ സെര്‍ജി ബ്രിനും തുടങ്ങിവച്ച ഗവേഷണ പരിപാടി ഇന്ന് ലോകത്തെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രമുഖ കാര്യത്തിലേക്കാണ് നീങ്ങിയത്.

‘ഗൂഗിള്‍ ഡോട്ട് കോം’ എന്ന ഡൊമൈന്‍ നാമം ആദ്യമായി റജിസ്റ്റര്‍ ചെയ്‌‌തത് ലാറി പേജും സെര്‍ജി ബ്രേനുമാണ്. വെബ്സൈറ്റുകള്‍ക്കിടയിലെ ഇവരുടെ ചെറിയ(വലിയ) പരീക്ഷണം സെര്‍ച്ച് എഞ്ചിന്‍ എന്ന് രൂപത്തിലേക്കു പിന്നീടു മാറുകയായിരുന്നു. ലാറിയും സെര്‍ജിയും തങ്ങളുടെ സെര്‍ച്ച്എഞ്ചിനു ആദ്യം നല്‍കിയ പേര് ബാക്ക്‌റബ്ബെന്നായിരുന്നു. ‘ഗൂഗോള്‍’ എന്ന പേരില്‍ നിന്നായിരുന്നു ‘ഗൂഗിള്‍’ വന്നത്.

വടക്കന്‍ കാലിഫോര്‍ണിയയില്‍ സ്വന്തന്ത്ര സ്ഥാപനമായി ഗൂഗിള്‍ പ്രവര്‍ത്തനം തുടങ്ങിയതാകട്ടെ 1998 സെപ്തംബര്‍ 7 നും. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. ഓരോ ദിനവും 500 മില്യണ്‍ ഉപഭോക്താക്കളാണ് ഉണ്ടാകുന്നത്.

2004 ലായിരുന്നു ഗൂഗിള്‍ പൊതു സൂഹത്തിനിടയിലേക്ക് എത്തിയത്. 2004 ഓഗസ്റ്റില്‍ 85 ഡോളറിന് ഓരോ ഷെയര്‍ നല്‍കിയ ഗൂഗിള്‍ സമ്പാദിച്ച മൂല്യം 164 ബില്യണ്‍ ഡോളറായിരുന്നു. 2006 ല്‍ 13.4 ബില്യണ്‍ ലാഭം ഉണ്ടാക്കിയ ഗൂഗിള്‍ പരസ്യത്തിലൂടെ സമ്പാദിച്ചു കൂട്ടിയത് 3.7 ബില്യണ്‍ ഡോളറായിരുന്നു.

13,700 പേരാണ് 24 മണിക്കൂര്‍ കരാറില്‍ ജോലി ചെയ്യുന്നത്. കമ്പനി വികസനത്തിനായുള്ള പുതിയ ആശയങ്ങള്‍ നല്‍കാന്‍ മാത്രം ഇവരുടെ ഇരുപതുശതമാനം ജോലി വിനിയോഗിക്കുന്നു.2006 പ്രമുഖ വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യു ട്യൂബിനെ അവതരിപ്പിച്ച ഗൂഗിള്‍ ഇ-മെയില്‍ ജിമെയില്‍, മാപ്പിംഗ് സമ്പ്രദായങ്ങളും ഉപഭോക്താക്കള്‍ക്ക് സൌജന്യമായി നല്‍കുന്നു.

എന്നിരുന്നാലും ചൈനയ്‌ക്കും ജപ്പാനും റഷ്യയ്‌ക്കും ഈ സേര്‍ച്ച് എഞ്ചിന്‍ കൂടുതല്‍ സ്വീകാര്യമല്ലെന്നു മാത്രം. ലോക പ്രശസ്തരായതിനാല്‍ വിവാദങ്ങളും ഗൂഗിളിനെ വിടാതെ പിടികൂടുകയാണ്. യു ട്യൂബിലൂടെ അംഗീകൃതമല്ലാത്ത വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിയമ നടപടി നേരിടുന്ന ഗൂഗിളിനെ അടുത്ത കാലത്ത് പിടി കൂടിയ വിവാദം മാപ്പിംഗ് സ്വകാര്യത ലംഘിക്കുന്നു എന്നതായിരുന്നു.

Share this Story:

Follow Webdunia malayalam