മൊബൈല്‍ സംഗീതം പൊഴിക്കുകയാണ്... ബസിലിരിക്കുമ്പോള്‍, വിനോദത്തിടയില്‍, സല്ലപിക്കുമ്പോള്‍, ആഹാരം കഴിക്കുമ്പോള്‍. മൊബൈല്‍ ഫോണ്‍ ഒഴിവാക്കാനാകാത്ത സംഗതിയായി മാറിക്കൊണ്ടിരിക്കുകയാണ്. സമയമില്ലാത്ത നിങ്ങള്‍ കാമുകിയുമായി സല്ലപിക്കാനും സുഹൃത്തുക്കളുമായി വാചകമടിക്കാനും വീട്ടിലെ വിഷയങ്ങള്‍ അറിയാനും എല്ലാ ആശ്രയിക്കുന്ന മൊബൈലില്‍ ചെലവഴിക്കുന്നത് മണിക്കൂറുകളാണോ?
എന്നാല്‍ നിങ്ങള്‍ അധികമായി സമയം ചെലവഴിക്കുന്നതിന് അനുസരിച്ച് നിങ്ങളുടെ ഉല്‍പ്പാദന ശേഷി കുറയുകയാണെന്ന് അറിഞ്ഞു കൊള്ളുക. അമേരിക്കയിലെ ചില ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓരോ ദിവസവും മണിക്കൂറുകളോളം മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു പിടിക്കുന്നത് പ്രത്യുല്‍പ്പാദന ശേഷി കുറയ്‌ക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
ക്ലെവന്‍ലാന്‍ഡ് ക്ലിനിക്കിലെ ചില വിദഗ്ദരാണ് ഈ കണ്ടെത്തല്‍ നടത്തുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ക്ലിനിക്കില്‍ എത്തിയവരില്‍ ഭൂരിഭാഗവും മൊബൈയില്‍ ഉപഭോക്താക്കളാണെന്ന് കണ്ടെത്തുന്നു. മൊബലില്‍ എത്ര സമയം ചെലവഴിക്കുന്നോ അതിന് അനുസരിച്ച് ബീജത്തിന്‍റെ ശരാശരിയില്‍ കുറവുണ്ടാകുന്നതായിട്ടാണ് ഇവരുടെ കണ്ടെത്തല്‍.
കൂടുതല്‍ സമയം ചെലവഴിക്കുന്നത് മൊബൈലിലെ എലക്ട്രോ മാഗ്നറ്റിക് ഊര്‍ജ്ജം ഉപയോക്താവിന്‍റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതാണ് ഡി എന്‍ എയില്‍ കുറവു വരുത്താന്‍ കാരണമായി വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും മൊബൈല്‍ ഫോണും ഉല്‍പ്പാദന ശേഷിയും തമ്മിലുള്ള ബന്ധത്തെ ഗവേഷകരില്‍ ചിലര്‍ എതിര്‍ക്കുന്നുണ്ട്. പുതിയ പഠനങ്ങളില്‍ ഇങ്ങനെ ഒരു പ്രശ്‌നം കാണുന്നില്ലെന്നാണ് അവരുടെ വാദഗതി.
ഗവേഷണത്തിന്‍റെ ഭാഗമായി ക്ലിനിക്കിലെത്തിയ 361 ആള്‍ക്കാരുടെ ബീജമാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. പഠനത്തിനു ആള്‍ക്കാരുടെ മൊബൈല്‍ ഉപഭൊകത്തെ കുറയ്‌ക്കാനാകില്ലെങ്കിലും സാധാരണയില്‍ കവിഞ്ഞുള്ള മൊബൈല്‍ ഉപയോഗം ബീജം കുറയാന്‍ ഇടയാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സാധാരണ ശരാശരിയില്‍ ബീജം നില്‍ക്കാന്‍ ഗവേഷകര്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പറയുന്ന ശരാശരി സമയം നാലു മണിക്കൂറാണ്.