Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈല്‍ വിപണി വളരുന്നു

മൊബൈല്‍ വിപണി വളരുന്നു
ബാംഗ്ലൂര്‍: , ബുധന്‍, 28 നവം‌ബര്‍ 2007 (17:04 IST)
PTIPTI
പെട്ടെന്നു വളരുന്ന ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണി അതിന്‍റെ പാരമ്പ്യത്തിലേക്ക് കുതിക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ എന്ന നിലയിലേക്കായിരുന്നു ഇന്ത്യ ഉയര്‍ന്നതെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു.

വിപണി ഗവേഷണ സ്ഥാപനമായ ഗാര്‍ട്നര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സി ഡി എം എ, ജി എസ് എം എന്നിവയുടെ ഉപഭോക്താക്കളുടെ എണ്ണം 24.5 ദശലക്ഷമായിട്ടാണ് ഉയര്‍ന്നത്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം ആഗസ്റ്റില്‍ തന്നെ 200 ദശലക്ഷം കടന്നിരുന്നു. ആഗസ്റ്റില്‍ തന്നെ മറ്റൊരു എട്ടു ദശലക്ഷം കൂടി കൂടുതലായി ഉണ്ടായി.

ലോക മാര്‍ക്കറ്റില്‍ ഏഷ്യ 26 ശതമാനം വഹിക്കുന്നു. ഏഷ്യാ പസഫിക് മേഖലയില്‍ മൊത്തം ഉപഭോക്താക്കള്‍ 101.8 ദശലക്ഷമായി. ഇന്ത്യയില്‍മൊബൈല്‍ ഉപഭോഗം ഏറ്റവും കൂടുതല്‍ പട്ടണങ്ങളിലാണെന്നും സര്‍വേ പറയുന്നു. 2010 ലേക്ക് ഗവണ്‍‌മെന്‍റ് കൂടുതല്‍ മൊബൈല്‍ സബ്സ്ക്രൈബര്‍മാരെ പ്രതീക്ഷിക്കുന്നുണ്ട്.

ലോകത്തുടനീളമുള്ള മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ 8.5 ശതമാനമുള്ള ഇന്ത്യയില്‍ 289 ദശലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞു കഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം കൂടുതലായതായും സര്‍വ്വേ വ്യക്തമാ‍ക്കുന്നു.

Share this Story:

Follow Webdunia malayalam