Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎസിന് നെറ്റ് പ്രണയം

യുഎസിന് നെറ്റ് പ്രണയം
അമേരിക്കക്കാരന് പ്രിയ കാമുകി നെറ്റാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാലില്‍ ഒരു അമേരിക്കക്കാരന് നെറ്റ് പ്രണയം ഉണ്ടെന്നാണ് ഒരു സര്‍വ്വേ വ്യക്തമാക്കുന്നു. സോഗ്ബൈ ഇന്‍റര്‍നാഷണല്‍ നടത്തിയ സര്‍വ്വേയാണ് ഇക്കാര്യം പറയുന്നത്.

കൃത്യമായി പറഞ്ഞാല്‍ അമേരിക്കന്‍ ജനതയുടെ 24 ശതമാനത്തിന് ഉറ്റസുഹൃത്ത് ഇന്‍റര്‍നെറ്റ് തന്നെയാണ്. പ്രായപൂര്‍ത്തിയായ 9743 ആള്‍ക്കാരില്‍ നടത്തിയ സര്‍വ്വേ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

31ശതമാനം അവിവാഹിതരും ഇന്‍റര്‍നെറ്റിനെ പങ്കാളിക്കു പകരമായാണ് കണക്കാക്കുന്നത്. ചില സമയത്തെങ്കിലും. 32 ശതമാനം ഡെമോക്രാറ്റുകളും 22 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പതിവുകാരാണ്.

18നും 24നുമിടയ്ക്കു പ്രായമുള്ള നാലിലൊരു അമേരിക്കക്കാരന് മൈസ്പേസ്, ഫേസ്ബോക്‍സ് എന്നീ സൈറ്റുകളില്‍ ഏതിലെങ്കിലും അംഗത്വമുള്ളവരാണ്.

Share this Story:

Follow Webdunia malayalam