Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുട്യൂബ് ശില്‍പ്പയ്‌ക്ക് തലവേദനയായി

യുട്യൂബ് ശില്‍പ്പയ്‌ക്ക് തലവേദനയായി
IFMIFM
വ്യക്തികളുടെ സ്വകാര്യതകളില്‍ കൈ കടത്തുന്നു എന്ന ആരോപണം യു ട്യൂബിനെതിരെ പണ്ടു മുതല്‍ക്ക് ഉള്ളതാണ്. അനൌദ്യോഗിക വീഡിയോ ക്ലിപ്പിംഗുകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ യു ട്യൂബ് വീണ്ടും പഴി കേള്‍ക്കുകയാണ്. ഇത്തവണ യു ട്യൂബിലെ വീഡിയോ കുസൃതി തലവേദന ഉണ്ടാക്കിയത് ബോളീവുഡ് താരം ശില്‍പ്പാ ഷെട്ടിയ്‌ക്കായിരുന്നു.

ശില്‍പ്പാഷെട്ടിയുടേതെന്നു കരുതുന്ന അശ്ലീല വീഡിയോ ക്ലിപ്പിംഗുകള്‍ യൂ ട്യൂബില്‍ അങ്ങോളമിങ്ങോളം പ്രവഹിച്ചതാണ് താരത്തിനു തലവേദനയായത്. ഇക്കാര്യം കണ്ടെത്തിയത് ശില്‍പ്പയും അവരുടെ പി ആര്‍ ഓ കളുമായിരുന്നു. തന്നേപ്പോലെ കാണപ്പെടുന്ന വീഡിയോ ക്ലിപ്പിംഗുകള്‍ തന്‍റേതല്ലെന്നു തുറന്നു പറഞ്ഞ താരം തന്നെ അപമാനിക്കുന്ന ക്ലിപ്പിംഗുകള്‍ എത്രയും പെട്ടെന്നു നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടു യു ട്യൂബിനെതിരെ പരാ‍തിയും നല്‍കി.

അതിനു ശേഷമാണ് ശില്‍പ്പയുടെ അന്വേഷണ സംഘം ക്ലിപ്പ് ശില്‍പ്പാ ഷെട്ടിയുടെതല്ലെന്നും ‘സിംഹാദ്രി’ എന്ന തെലുങ്കു ചിത്രത്തിലേതാണെന്നും കണ്ടെത്തിയത്. രസ്‌നയുടെ പരസ്യത്തിലൂടെ എത്തിയ അങ്കിതാ സാവേരിയെയാണ് ശില്‍പ്പയായി ആള്‍ക്കാര്‍ തെറ്റിദ്ധരിച്ചത്. എന്നാല്‍ ശില്‍പ്പയ്‌ക്കും അവരുടെ ടീമിനും ഉറക്കം നഷ്ടമാക്കിയ ക്ലിപ്പില്‍ പ്രശ്‌നമായി കാണേണ്ട ഒന്നുമില്ലായിരുന്നു എന്നതാണ് വാസ്തവം.

ജൂണിയര്‍ എന്‍ടീ ആറിനൊപ്പം അങ്കിത അഭിനയിച്ച ഒരു ചിത്രത്തില്‍ അവരുടെ പാന്‍റിനുള്ളില്‍ ഒരു ഉറുമ്പ് പോകുന്നതും ഈ സീനെ തുടര്‍ന്ന് ചിമാ ചിമാ എന്ന ഗാന ത്തിലേക്ക് പ്രവേശിക്കുന്നതുമായ ക്ലിപ്പിംഗായിരുന്നു. ഈ ഗാന രംഗം വളരെ പ്രശസ്തമായിരുന്നെന്നും അത് എല്ലാവര്‍ക്കുമറിയാമെന്നുമാണ് ഇക്കാര്യത്തില്‍ അങ്കിത പറയുന്നത്.

അതേസമയം ശില്‍പ്പയുടെ വലിയ ആരാധികയായ തന്നെ ശില്‍പ്പയായി തെറ്റിദ്ധരിച്ചത് അംഗീകാരമായി അങ്കിത കരുതുന്നു. ക്ലിപ്പുകള്‍ തന്‍റേതാണെന്നും അവര്‍ സമ്മതിച്ചു. അഞ്ചു വര്‍ഷമായി ദക്ഷിണേന്ത്യന്‍ സിനിമാ വേദിയിലുള്ള തന്നെ പ്രേക്ഷകര്‍ക്കു തിരിച്ചറിയാമെന്നാണ് താരത്തിന്‍റെ വാദം. ശില്‍പ്പയെ പോലെ തോന്നുന്നെങ്കില്‍ ഒന്നും പറയാനില്ലെന്നും അങ്കിത കൂട്ടിച്ചേര്‍ത്തു.

ബോളീവുഡ് താരങ്ങള്‍ക്ക് നെറ്റില്‍ പ്രവഹിക്കുന്ന വീഡിയോ ക്ലിപ്പിംഗുകള്‍ നല്‍കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോളീവുഡ് താരങ്ങളായ കരീന കപൂറിന്‍റെയും പ്രീതി സിന്‍റയുടെയുമെല്ലാം അശ്ലീല ക്ലിപ്പിംഗുകള്‍ നെറ്റില്‍ എത്തിയിരുന്നു.

Share this Story:

Follow Webdunia malayalam