Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിപ്ളവം സൃഷ്ടിച്ച് പെന്‍ ഡ്രൈവുകള്‍

വിപ്ളവം സൃഷ്ടിച്ച് പെന്‍ ഡ്രൈവുകള്‍
രൂപത്തിലും സാങ്കേതിക മേന്മയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന പെന്‍ ഡ്രൈവുകള്‍ ഇപ്പോള്‍ ഫാഷന്‍ തരംഗമായി മാറിയിരിക്കുന്നു.ഡാറ്റാ ശേഖരണ രംഗത്തെ വിപ്ളവകാരികളായി ഇവര്‍ മുന്നേറുകയാണ്.

വളരെ ചെറുതും കൂടുതല്‍ സംഭരണ ശേഷിയും ഉള്ളതുകൊണ്ടാണ് ഇതിന് ഐ.ടി. മേഖലയില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചത്. രഹസ്യ വിവരങ്ങള്‍ ആരുമറിയാതെ കടത്താനും പെന്‍ഡ്രൈവുകള്‍ക്ക് കഴിയുമെന്നും ഓര്‍ക്കുക!

പെന്‍ഡ്രൈവുകളിലെ ഫ്ളാഷ് മെമ്മറി ഡാറ്റാ ശേഖരണത്തിന് ആവശ്യമായ എല്ലാ മേഖലകളിലും ഉപയോഗിക്കാം. സി.ഡി ക്കും ഡി.വി.ഡിക്കും പകരം ഉപയോഗിക്കാവുന്നവയാണ് പെന്‍ ഡ്രൈവുകള്‍.

സി.ഡി ക്കും ഡി.വി.ഡിക്കും തകരാറുകള്‍ സംഭവിക്കാം. പക്ഷെ പെന്‍ ഡ്രൈവുകള്‍ അക്കാര്യത്തില്‍ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ സി.ഡി, ഡി.വി.ഡി എന്നിവയുടെ പ്രാധാന്യം ഇപ്പോള്‍ കുറഞ്ഞു വരുന്നു. കമ്പ്യൂട്ടറിന്‍റെ യു.എസ്.പി പോര്‍ട്ടില്‍ കുത്തിയാണ് ഈ പെന്‍ ഡ്രൈവുകള്‍ ഉപയോഗിക്കുന്നത്.

ക്രോസ് എയര്‍, സാന്‍ ഡിസ്ക്, സോണി, ഫിലിപ്സ്, ലെക്സര്‍, കെന്‍സിംഗ്ടണ്‍, ഒഡിസി, ടെക്കോം തുടങ്ങിയ കമ്പനികള്‍ പെന്‍ഡ്രൈവുകള്‍ ഇറക്കുന്നുണ്ട്. 200 രൂപാ മുതല്‍ 2000 രൂപവരെയാണ് ഇവയ്ക്ക് വില.

ഉടമയ്ക്ക് മാത്രം ഉപയോഗിക്കാവുന്ന ലോക്കുകള്‍, വളരെ കുറച്ച് വൈദ്യുതി ചാര്‍ജ്ജ്, ഡാറ്റാ തകരാറായാല്‍ വീണ്ടും തിരിച്ചെടുക്കാനുള്ള സംവിധാനം, ഡാറ്റാ എഴുതാനും വായിക്കാനുമുള്ള വേഗത എന്നിവയാണ് ഇതിന്‍റെ പ്രത്യേകതകള്‍.

വളരെ ചെറുതായതിനാല്‍ പരിമിതമായ സ്ഥലം ഇതിനു മതിയാകും. അതിനാല്‍ ഇനി സി.ഡിയെ മറക്കാം, ഡാറ്റാ സംഭരണത്തിന് പെന്‍ ഡ്രൈവില്ലേ!

Share this Story:

Follow Webdunia malayalam