Webdunia - Bharat's app for daily news and videos

Install App

സുബ്രഹ്‌മണ്യന്‍റെ ജനനം

അനിരാജ് എ കെ
ബുധന്‍, 5 ഫെബ്രുവരി 2020 (16:46 IST)
അസുരരാജാവയ താരകാസുരനെ ജയിക്കാന്‍ ദേവന്മാര്‍ക്കാവില്ലായിരുന്നു. ബാല്യത്തിലേ തപസനുഷ്ഠിച്ച്‌ ബ്രഹ്മാവില്‍ നിന്ന്‌ അസുരരാജാവ്‌ നേടിയ വരമായിരുന്നു അതിനു കാരണം. വരപ്രകാരം താരകാസുരനെ വധിക്കാന്‍ ഏഴു നാള്‍ മാത്രമുള്ള കുട്ടിയെക്കൊണ്ടേ കഴിയുമായിരുന്നുള്ളൂ. വരസിദ്ധിയാല്‍ അഹങ്കാരിയായ താരകാസുരനാണ്‌ അന്ന്‌ ത്രിലോകങ്ങളും ഭരിച്ചിരുന്നത്‌.
 
താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന കുട്ടിക്ക്‌ മാത്രമേ കഴിയൂയെന്ന്‌ ദേവന്‍മാര്‍ മനസ്സിലാക്കുന്നു. എന്നാല്‍ സതി ആത്മഹത്യചെയ്ത വേദനയില്‍ എല്ലാം വെടിഞ്ഞ്‌ തപസനുഷ്ഠിക്കുകയായിരുന്നു ഭഗവാന്‍. തുടര്‍ന്ന്‌ ദേവന്മാരൊരുക്കിയ നാടകമാണ്‌ സതിയുടെ പുനര്‍ജന്മമായ പാര്‍വ്വതിയുടെയും ശിവന്‍റെയും വിവാഹത്തിന്‌ വഴിയൊരുക്കിയത്‌.
 
താരകാസുരന്‍റെ നിഗ്രഹത്തിനായി ദേവന്മാര്‍ പ്രാര്‍ഥിച്ചതിന്‍റെ ഫലമായി പാര്‍വതീ പരിണയം നടക്കുന്നു. ശിവനും പാര്‍വ്വതിയും രതീ ക്രീഡ നടത്തിയത്‌ നൂറു സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും അവസാനിച്ചില്ല. ഇതു തുടര്‍ന്നാല്‍ ലോകാവസാനം മുന്നില്‍ കണ്ട ദേവന്മാര്‍ ക്രീഡ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു.
 
ശിവനതിനു സമ്മതിക്കുകയും ചെയ്തു. ശിവപാര്‍വതീ സംയോഗത്തില്‍ പുറത്തുവന്ന രേതസ്സ്‌ ഭൂമിയാകെ നിറഞ്ഞു. ഭൂമിദേവിക്ക്‌ അത്‌ താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ശിവന്‍റെ രേതസ്‌ എവിടെയെങ്കിലും ഉപേക്ഷിക്കണമെന്ന അവസ്ഥ വന്നു. തുടര്‍ന്ന്‌ അത്‌ ഭക്ഷിക്കാന്‍ അഗ്നിദേവന്‍ സമ്മതിച്ചു. എന്നാല്‍ രേതസ്‌ ചുമക്കുക അഗ്നിയെകൊണ്ടു പോലും സാധിക്കുമായിരുന്നില്ല. അഗ്നിയാകട്ടെ അതു പുണ്യ നദിയായ ഗംഗാദേവിക്ക്‌ നല്‍കി.
 
ശിവന്‍റെ പുത്രനു ജന്‍‌മം നല്‍കാന്‍ ഇതിലൂടെ കഴിയുമെന്ന്‌ ഗംഗയെ വിശ്വസിച്ചായിരുന്നു രേതസിനെ നദിയില്‍ അഗ്നി ദേവന്‍ നിക്ഷേപിച്ചത്‌. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഗംഗയ്ക്കും അത്‌ ഭാരമായി. പിന്നീട്‌ ബ്രഹ്മാവിന്‍റെ ഉപദേശപ്രകാരം രേതസിനെ ഗംഗ ഉദയപര്‍വ്വതത്തിലുള്ള ശരവണമെന്ന കാട്ടില്‍ നിക്ഷേപിച്ചു. പതിനായിരം വര്‍ഷം കഴിഞ്ഞാല്‍ അവിടെ ഒരു കുട്ടി ജനിക്കുമെന്നും ഗംഗാ ദേവിയോട്‌ ബ്രഹ്മാവ്‌ അന്ന്‌ പറഞ്ഞിരുന്നു.
 
ശരവണക്കാട്ടില്‍ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യന്‍. ജനനശേഷം മലര്‍ന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാര്‍ കണ്ടു. അവര്‍ കുഞ്ഞിനെ മുലയൂട്ടനായി തര്‍ക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി. അങ്ങനെ ആറ്‌ തലകളും അവനുണ്ടായി. കൃത്തികമാര്‍ മുലകൊടുത്തു വളര്‍ത്തിയതിനാല്‍ ആ കുട്ടി കര്‍ത്തികേയനുമായി. ഒപ്പം ആറു തലകള്‍ അവന്‌ ഷണ്‍മുഖനെന്ന പേരും നേടിക്കൊടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments