നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 15 ഫെബ്രുവരി 2022 (17:59 IST)
കോയമ്പത്തൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പിടിയിലായി. പാലക്കാട് - ആലത്തൂര്‍ ദേശീയ പാതയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോയ ബസിലെ ഡ്രൈവറില്‍ നിന്നാണ് ഇത് പിടിച്ചത്.
 
ദിവസങ്ങള്‍ക്ക് മുമ്പ് കുഴല്‍മന്ദത് കെ.എസ്.ആര്‍.ടി.സി ബസിടിച്ചു രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് പോലീസ് തുടര്‍ച്ചയായ വാഹന പരിശോധന നടത്തുകയാണ്. ഇതിനിടെയാണ് ഡ്രൈവറില്‍ നിന്ന് ഹാന്‍സ് പിടിച്ചത്. ഇതിനൊപ്പം പരിശോധനയില്‍ രണ്ടു കണ്ടക്ടര്‍മാര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്തതായും കണ്ടെത്തി. കഴിഞ്ഞ രാത്രി തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. വരും ദിവസങ്ങളിലും തുടര്‍ പരിശോധന ഉണ്ടാവും എന്നാണു സൂചന.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments