ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു മൂന്നു മരണം

എ കെ ജെ അയ്യര്‍
ചൊവ്വ, 15 ഫെബ്രുവരി 2022 (17:56 IST)
കോഴിക്കോട്: കോഴിക്കോട്ടെ പുറക്കാട്ടിരി പാലത്തിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ  ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു മൂന്നു പേർ മരിച്ചു. രണ്ട് കർണാടക സ്വദേശികളും ഒരു മലയാളിയുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ നടന്ന അപകടത്തിൽ പരിക്കേറ്റ പതിനൊന്നു പേരിൽ നാല് പേരുടെ നില ഗുരുതരമാണ്.

ടെമ്പോ ട്രാവലറിലെ യാത്രക്കാരും ശബരിമല തീര്ഥാടകരുമായ കർണ്ണാടക സ്വദേശികൾ ശിവന്ന, നാഗരാജ്, ഡ്രൈവറും മലയാളിയുമായ ദിനേശ് എന്നിവരാണ് മരിച്ചത്. ശബരിമലയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും തമ്മിലായിരുന്നു പുറക്കാട്ടിരി പാലത്തിൽ വച്ച് കൂട്ടിയിടിച്ചത്.

ടെമ്പോ ട്രാവലറിന്റെ ഡ്രൈവർ ഉറങ്ങിപ്പോവുകയായിരുന്നു എന്നാണു നിഗമനം. ഡ്രൈവർ അടക്കം രണ്ടു പേർ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റ നാലുപേരെ അടിയന്തിര ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ലോറി ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കും നിസാര പരിക്കേറ്റു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെടുപ്പ് തീർന്നതും യൂ ടേൺ, ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം

റേഷന്‍ കടകളിലെ 10 രൂപയുടെ 'ഹില്ലി അക്വാ' കുപ്പിവെള്ള പദ്ധതി പരാജയം

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രണ്ടരലക്ഷം പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നു; വേഗതയില്ലാതെ അതിവേഗ കോടതികള്‍

പാമ്പ് കടിയേറ്റാൽ എവിടെ ചികിത്സിക്കാം, ആശുപത്രികളുടെ പട്ടിക

അടുത്ത ലേഖനം
Show comments