Webdunia - Bharat's app for daily news and videos

Install App

ബൈക്കുകള്‍ക്ക് മുകളില്‍ കാര്‍ പാര്‍ക്ക് ചെയ്ത യുവതി, സംഭവം കാണ്‍പൂരില്‍, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 13 മെയ് 2023 (11:53 IST)
കണ്‍പൂര്‍ നഗരത്തില്‍ ബൈക്കുകള്‍ക്ക് മുകളിലേക്ക് യുവതി തന്റെ കാര്‍ പാര്‍ക്ക് ചെയ്ത വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. നിര്‍ത്തിയിട്ട സ്‌കൂട്ടറുകളില്‍ കാര്‍ പിന്നിലേക്ക് എടുക്കുമ്പോള്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ ആക്‌സിലേറ്ററില്‍ നിന്നും കാലെടുക്കാന്‍ തയ്യാറാകാത്ത യുവതി കാറുമായി സ്‌കൂട്ടറുകളെ ഇടിച്ചിട്ട് ശേഷം അവയ്ക്ക് മുകളില്‍ പാഞ്ഞു കയറി.
 
റിവേഴ്‌സ് എടുക്കുന്നതിനിടെ യുവതിക്ക് അബദ്ധം പറ്റിയതാണ്.കാണ്‍പൂരിലെ ഗുംതി മേഖലയിലാണ് സംഭവം നടന്നത്.ആറില്‍ കുറവ് ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തനിക്ക് വാഹനം ഓടിച്ച് പരിചയക്കുറവുണ്ടെന്ന് യുവതി സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അശ്രദ്ധമായ വാഹനമോടിച്ചതിന് 2500 രൂപ പിഴ ചുമത്തി യുവതിയെ വിട്ടയച്ചു. മറ്റ് നടപടികളിലേക്ക് കടക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ ആണ് ശ്രമം. അന്വേഷിക്കാന്‍ എത്തിയ ഫസല്‍ഗഞ്ച് പോലീസ് യുവതി ഇപ്പോഴും കാര്‍ ഓടിക്കാന്‍ പഠിക്കുകയാണെന്നും അവര്‍ക്ക് ലൈസണ്‍സ് ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്

മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ; ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൂടുതല്‍ പേരും പൊണ്ണത്തടിയുള്ളവര്‍; പൊതുയിടങ്ങളില്‍ പൗരന്മാരുടെ ഭാരം അളക്കുന്ന പദ്ധതിയുമായി തുര്‍ക്കി

കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം, അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല: ആദിത്യൻ ജയൻ

അടുത്ത ലേഖനം
Show comments