Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിനാലെ വേദികളില്‍ തിങ്കളാഴ്ചകളില്‍ പ്രവേശനം സൗജന്യം

കൊച്ചി മുസിരിസ് ബിനാലെ

Kochi Muziris Binale കൊച്ചി മുസിരിസ് ബിനാലെ
കൊച്ചി , ചൊവ്വ, 20 ഡിസം‌ബര്‍ 2016 (15:32 IST)
കൊച്ചി - മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ എല്ലാ വേദികളിലും തിങ്കളാഴ്ച തോറും പ്രദര്‍ശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
 
തിങ്കളാഴ്ചകളില്‍ രാവിലെ 11 മുതല്‍ അഞ്ചു മണിവരെ പ്രവേശനം സൗജന്യമാക്കിയതിനു പുറമേ എല്ലാ ദിവസങ്ങളിലും രണ്ട് സൗജന്യ ഗൈഡ് ടൂറുകളും ബിനാലെയില്‍ ഉണ്ടാകും. ഇതുവഴി ബിനാലെ പ്രദര്‍ശനങ്ങളുടെ വിശദാംശങ്ങള്‍ ഗൈഡ് മുഖാന്തിരം സന്ദര്‍ശകര്‍ക്ക് ലഭിക്കും. എല്ലാ ദിവസവും രാവിലെ 11 നും ഉച്ചതിരിഞ്ഞ് 3 മണിക്കുമാണ് ഗൈഡഡ് ടൂറുകള്‍.
 
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും ബിനാലെ പ്രദര്‍ശനം പ്രാപ്യമാകുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജാജ് ഡിസ്‌കവർ 150, ഹോണ്ട സിബി യൂനികോൺ 160 മോഡലുകൾക്ക് വിട!