Webdunia - Bharat's app for daily news and videos

Install App

NEET UG 2022 Dress Code: നീറ്റ് പരീക്ഷയ്ക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ വസ്ത്ര ധാരണത്തില്‍ ശ്രദ്ധിക്കുക, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

Webdunia
ശനി, 16 ജൂലൈ 2022 (09:51 IST)
നീറ്റ് (National Eligibility Cum Entrance Test) പരീക്ഷ ജൂലൈ 17 ഞായറാഴ്ച. ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ 5.20 വരെയാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡുകള്‍ http://neet.nic.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. 
 
നീറ്റ് പരീക്ഷ എഴുതാന്‍ പോകുന്നവര്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡ്രസ് കോഡ് എന്താണെന്ന് അറിഞ്ഞിരിക്കാം. 
 
പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. പരമ്പരാഗത വസ്ത്രങ്ങളോ മത ആചാരപരമായ വസ്ത്രങ്ങളോ ധരിച്ചെത്തുന്നവര്‍ റിപ്പോര്‍ട്ടിങ്ങിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും പരീക്ഷ സെന്ററില്‍ എത്തി ഇക്കാര്യം ചുമതലപ്പെട്ടവരെ അറിയിക്കണം. 12.30 നാണ് അവസാന റിപ്പോര്‍ട്ടിങ് സമയം. അതായത് പരമ്പരാഗത, മതാചാരപരമായ വേഷങ്ങള്‍ ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ 11.30 വരെ ഇക്കാര്യം അധികൃതരെ അറിയിക്കണം. വിശദമായ പരിശോധന നടത്തിയ ശേഷം ഇവരെ അകത്ത് കയറ്റും. 
 
ഹീല്‍ ഇല്ലാത്ത സ്ലിപ്പറുകളും ചെരുപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. ഷൂസ് ഉപയോഗിക്കാന്‍ പാടില്ല. ആഭരണങ്ങള്‍, മെറ്റല്‍ വസ്തുക്കള്‍, ഏതെങ്കിലും വിധത്തിലുള്ള വാച്ചുകള്‍, കാമറകള്‍ എന്നിവയ്ക്ക് വിലക്കുണ്ട്. ഇലക്ട്രോണിക് ഡിവൈസുകള്‍ ഒന്നും പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കില്ല. തൊപ്പി, ബെല്‍റ്റ്, പേഴ്‌സ്, ഹാന്‍ഡ് ബാഗ് തുടങ്ങിയവ അനുവദിക്കില്ല. അടച്ചിട്ട മുറിയില്‍ സ്ത്രീകളായ ഉദ്യോഗസ്ഥര്‍ മാത്രമേ പെണ്‍കുട്ടികളുടെ ഡ്രസ് കോഡ് പരിശോധിക്കാവൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments