Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിഞ്ഞോളൂ... പപ്പായ തിന്നാല്‍ രണ്ടുണ്ട് കാര്യം !

പപ്പായ തിന്നാല്‍ രണ്ടുണ്ട് കാര്യം !

അറിഞ്ഞോളൂ... പപ്പായ തിന്നാല്‍ രണ്ടുണ്ട് കാര്യം !
, തിങ്കള്‍, 20 നവം‌ബര്‍ 2017 (16:15 IST)
പണ്ടുമുതല്‍ എന്നുവച്ചാല്‍ പറങ്കികള്‍ കേരളത്തില്‍ എത്തിയ കാലത്തോളം തന്നെ പഴക്കമുണ്ട് പപ്പായക്ക്. മനുഷ്യ ശരീരത്തിലെ കൃമികളെ നീക്കം ചെയ്യാന്‍ പപ്പായയ്ക്ക് കഴിയുമെന്നതിനാല്‍ നമ്മുടെ നാട്ടിലെ നാട്ടുവൈദ്യം അറിയുന്നവര്‍ വീട്ടുവളപ്പില്‍ പപ്പായ നട്ടുവളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ കൃമികളെ കൊല്ലാന്‍ മാത്രമല്ല പ്രമേഹ രോഗികള്‍ക്കും കണ്‍‌കണ്ട പഴമാണ് പപ്പായ.  
 
നാരുകളുടെ ആധിക്യവും ശരീരത്തിലെ പഞ്ചസാര നിയന്ത്രണവുമുള്ള പപ്പായയുടെ കഴിവ് പണ്ടേ ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചതാണ്. എന്നാല്‍ അധികം പഴുക്കാത്ത പപ്പായ വേണം കഴിക്കാനെന്നുമാത്രം. അതേ സമയം പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കിയിരിക്കയാണ് പപ്പായ. ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പപ്പായയ്ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. 
 
നൈട്രിക്ക് ഓക്സൈഡ് ശരിരത്തില്‍ രക്ത ചംക്രമണം പുഷ്ടിപ്പെടുത്തുകയും രക്തത്തിലെ ചത്ത കോശങ്ങളെയും പുറത്തുനിന്നും വന്ന അന്യ കൃമികീടങ്ങളെയും നശിപ്പിക്കുന്നതിനും സഹായിക്കുന്നതാണ്. നൈട്രിക്ക് ഓക്സൈഡിന്റെ കുറവ് വല്ലാതെ കഷ്ടപ്പെടുത്തുന്നത് പ്രമേഹ രോഗികളെയാണ്. പ്രമേഹരോഗികളില്‍ വൃണങ്ങള്‍ മുലമുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. 
 
പ്രമേഹബാധിതരില്‍ 25 ശതമാനം രോഗികള്‍ക്ക് കാലിന്റെ ഉപ്പൂറ്റി ഭാഗത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിലുള്ള വൃണങ്ങള്‍ പലപ്പോഴും ഉണങ്ങാന്‍ സമയമെടുക്കുകയും ചെയ്യും. വ്യായാമം പാടെ അവഗണിക്കുന്നവരില്‍ രക്തചംക്രമണം തടസപ്പെടുന്നു. തന്മൂലം പലപ്പോഴും രോഗം വന്ന കല്‍പാത്തി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ ചെന്നെത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ പപ്പായയ്ക്ക് കഴിയും.
 
ജപ്പാനിലെ ഒസടോ ഗവേഷണ കേന്ദ്രത്തില്‍  എലികളില്‍ കൃത്രിമമായി സൃഷ്ടിച്ച വ്രണങ്ങളില്‍ പുളിപ്പിച്ച പപ്പായ സത്ത് ഉപയോഗിച്ചപ്പോള്‍ അത്ഭുതകരമായ രീതിയില്‍ വൃണങ്ങള്‍ ഉണങ്ങുന്നതായി കണ്ടെത്തി. എറിക് കോല്ലര്‍ഡും സാശ്വതി റോയിയും ആണ് ഗവേഷണത്തിന് ചുക്കാന്‍ പിടിച്ചത് .പപ്പായ പേസ്റ്റ് ഉപയോഗിച്ചപ്പോള്‍ നൈട്രിക്ക് ഓക്സൈഡിന്റെ അഭാവം പരിഹരിക്കപ്പെടുകയും മുറിവ് ഉണങ്ങുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല്ലുണ്ടായാല്‍ മാത്രം പോര; അത് നല്ല പല്ല് തന്നെയാകണം - പക്ഷേ എങ്ങനെ ?