Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഞ്ചിനും പരിശോധനയാവാം

പിഞ്ചിനും പരിശോധനയാവാം
PTI
കുഞ്ഞുങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പറയുമ്പോഴേ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍ ആരംഭിക്കും. കാരണം മറ്റൊന്നുമല്ല, പിഞ്ചോമനയോടുള്ള സ്നേഹം തന്നെ.

എന്നാല്‍, ടെന്‍ഷനൊക്കെ ഒഴിവാക്കി പിഞ്ചോമനയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയാലോ? ഒരുപക്ഷേ, ഒരു ജീവിതം മുഴുവന്‍ ടെന്‍ഷനടിക്കാതെ കഴിയാം.

ജനിച്ചയുടന്‍ കുഞ്ഞിന്‍റെ ഹൃദയം വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ജീവനുഭീഷണിയുയര്‍ത്തുന്ന ഒട്ടേറേ ഹൃദ്രോഗങ്ങളെ മുളയിലേ നുള്ളാനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

1000 കുട്ടികളില്‍ രണ്ടുപേര്‍ക്ക് ഹൃദ്രോഗ സാധ്യതയുള്ളതിനാല്‍ ഇത്തരം പരിശോധന വളരെ ഫലപ്രദമാണെന്ന് സ്വീഡനില്‍ നടത്തിയ പഠനമാണ് തെളിയിച്ചത്.

കുഞ്ഞിന്‍റെ ഹൃദയം പരിശോധിക്കാതെ ആശുപത്രി വിടുന്നവര്‍ ദുരന്തം വിളിച്ചുവരുത്തുകയാണ്. എത്രയും നേരത്തെ രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ പകുതിയോളം ശിശുമരണങ്ങള്‍ ഒഴിവാക്കാനാകുമെന്നും പഠനത്തില്‍ പറയുന്നു.

ഹൃദ്രോഗമുള്ള കുഞ്ഞുങ്ങള്‍ എല്ലാവരും പ്രകടമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ത്തന്നെ മിക്കവരും തങ്ങളുടെ കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവരാണെന്ന ധാരണയില്‍ ആശുപത്രി വിടുകയാണത്രെ പതിവ്.

Share this Story:

Follow Webdunia malayalam