Webdunia - Bharat's app for daily news and videos

Install App

സഖാവോ സംഘിയോ അല്ല, ഗണേഷ് കുമാറിനെയാണ് ഇഷ്ടം: അനുശ്രീ

ഭാരതാംബയായപ്പോൾ സങ്കിയാക്കി, ‘സഖാവ്’ കവിത പാടിയപ്പോൾ കമ്മ്യൂണിസ്റ്റും!- ഇഷ്ടം ഗണേഷ് കുമാറിനെയെന്ന് അനുശ്രീ

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (09:24 IST)
തന്റേതായ അഭിനയ ശൈലിയിലൂടെ ചുരുക്കം ചില സമയം കൊണ്ട് സിനിമമേഖലയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടിയാണ് അനുശ്രീ. സിനിമ മാത്രമല്ല പൊതുകാര്യങ്ങളും അനുശ്രീയ്ക്ക് തന്റേതായ ഒരു നിലപാട് ഉണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളേയും വിവാദങ്ങളേയും അനുശ്രീ ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്. 
 
അതിനാൽ തന്നെ ഇതിനെ കുറിച്ച് അധികം ചിന്തിച്ച് തല പുകയ്ക്കാറുമില്ലത്രേ. സ്റ്റാർ അൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ചു തുറന്നു പറഞ്ഞത്. തന്റെ രാഷ്ട്രീയ നിലപാടും താരം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയം എന്തെന്ന് പോലും നന്നായിട്ട് അറിയില്ല. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള ഒരു വ്യക്തിയല്ല താനെന്ന് അനുശ്രീ പറയുന്നു. 
 
പക്ഷേ, രാഷ്ട്രീയത്തിൽ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഗണേഷ് കുമാറാണ്. കാരണം തനിയ്ക്ക് ഓർമവെച്ച നാളുമുതൽ തന്റെ നാടിനു വേണ്ടി നല്ലത് ചെയ്തിട്ടുള്ള വ്യക്തയാണ് അദ്ദേഹം. ഗണേഷ് കുമാർ ഏത് പാർട്ടിയിൽ നിന്നാലും ഞങ്ങൾ വേട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും അനുശ്രീ വ്യക്തമാക്കി.
 
കഴിഞ്ഞ വർഷം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാമയുടെ വേഷം കെട്ടി അനുശ്രീ ഘോഷയാത്രയ്ക്ക് പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. അനുശ്രീ സംഘപരിവാർ പ്രവർത്തകയാണെന്നുരെ പ്രചരിച്ചിരുന്നു. ഇതിന് ശേഷം സഖാവ് എന്ന കവിത ആലപിച്ച്പാടുന്നത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ അനുശ്രീയെ എല്ലാവരും കമ്മ്യൂണിസ്റ്റ് ആക്കി. ഒരുപാട്ട് ഇഷ്ടമായി അങ്ങനെ അത് പാടിയെന്നേ ഉള്ളൂവെന്നും അനുശ്രീ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments