Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഉപ്പും മുളകും' പരിപാടിക്ക് പകരം 'ചപ്പും ചവറും' വരുമെന്ന് ഗണേഷ് കുമാർ

'ഉപ്പും മുളകും' പരിപാടിക്ക് പകരം 'ചപ്പും ചവറും' വരുമെന്ന് ഗണേഷ് കുമാർ

'ഉപ്പും മുളകും' പരിപാടിക്ക് പകരം 'ചപ്പും ചവറും' വരുമെന്ന് ഗണേഷ് കുമാർ
, ചൊവ്വ, 10 ജൂലൈ 2018 (14:04 IST)
സംവിധായകൻ ഉണ്ണികൃഷ്‌ണനെതിരെ ആരോപണങ്ങളുമായി നിഷ രംഗത്തുവന്നതിന് പിന്നാലെ നിഷയ്‌ക്ക് പിന്തുണയുമായി ടെലിവിഷൻ ആർട്ടിസ്റ്റുകളുടെ സംഘടനയായ ആത്മ. ഉപ്പും മുളകും സീരിയൽ ലൊക്കേഷനിൽ സംവിധായകനിൽ നിന്നും ഉണ്ടായ വളരെ മോശമായ അനുഭവങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്ന് നടി നിഷാ സാരംഗിനെ അപമാനിക്കുന്നതിനും തന്ത്രപൂർവ്വം പുറത്താക്കുന്നതിനും നടക്കുന്ന ഹീനശ്രമങ്ങളെ ആത്മ അതിശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു എന്ന് പ്രസിഡന്റെ കെ ബി ഗണേഷ് കുമാർ പത്രക്കുറിപ്പിൽ പറഞ്ഞു.
 
കെ.ബി.ഗണേഷ് കുമാർ പുറത്തിറക്കിയ പത്രക്കുറിപ്പ്
 
ഫ്ലവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ഉപ്പും മുളകും സീരിയൽ ലൊക്കേഷനിൽ സംവിധായകനിൽ നിന്നും ഉണ്ടായ വളരെ മോശമായ അനുഭവങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്ന് നടി നിഷാ സാരംഗിനെ അപമാനിക്കുന്നതിനും തന്ത്രപൂർവ്വം പുറത്താക്കുന്നതിനും നടക്കുന്ന ഹീനശ്രമങ്ങളെ ആത്മ അതിശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. 13 വർഷക്കാലമായി ഈ മേഖലയിലുള്ള നടീനടന്മാരുടെ ക്ഷേമത്തിനും പൊതുവായ ജീവകാരുണ്യ സേവനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ആത്മയുടെ മുന്നിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിഷയം എത്തുന്നത്.
 
എങ്കിലും ഇത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണുവാൻ കഴിയില്ല. ഓരോ ആർട്ടിസ്റ്റിനും അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള ഭീഷണിയും വെല്ലുവിളിയും ആയിട്ടാണ് ആത്മ നിഷയുടെ അനുഭവങ്ങളെ കാണുന്നത്. മലയാളം ടെലിവിഷൻ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരും കലാകാരികളും തൊഴിൽ മേഖലയിൽ അഭിമുഖീകരിച്ചുവരുന്ന മറ്റ് ഒട്ടനവധി പ്രതിബന്ധങ്ങൾ സംബന്ധിച്ച് ആശങ്ക അറിയിച്ചും , അവ ആവർത്തിക്കാതിരിക്കാൻ ആത്മാർഥതയുള്ള നടപടികൾ ആവശ്യപ്പെട്ടും കേരളാ ടെലിവിഷൻ ഫ്രറ്റേണിറ്റിയ്ക്കും ചില ചാനൽ മേധാവികൾക്കും ആത്മ മുമ്പ് കത്ത് നൽകിയിരുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ, അവരിൽ ഒരാളും ഒരു മറുപടി നൽകാൻ പോലും തയ്യാറാകാതെ അങ്ങേയറ്റം അവഗണനാപരമായ സമീപനവും ഉത്തരവാദിത്യരാഹിത്യവും ആണ് കാട്ടിയത്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ വിഷയത്തിലുള്ള അവരുടെ നിലപാടും, തന്ത്രപരമായ ഒരു സമീപനമായിട്ടാണ് കാണേണ്ടിവരുന്നത്.
 
നടിയെ നിലനിർത്തുന്നതായി പ്രഖ്യാപിക്കുകയും, കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഉപ്പും മുളകും അവസാനിപ്പിക്കുകയും ചെയ്തതിനുശേഷം പിന്നീട് ചപ്പും ചവറും എന്നോ മറ്റോ വേറൊരു പേരിൽ അതേ സംവിധായകനെ വച്ച് സീരിയൽ പുനരാരംഭിക്കപ്പെടുന്നതിനും, നടി ഒഴിവാക്കപ്പെടുന്നതിനും ഉള്ള സാദ്ധ്യതകളും ഈ അനുഭവങ്ങളിൽ നിന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള നീതികേടുകൾ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും, ആർട്ടിസ്റ്റുകൾക്ക് നീതി ഉറപ്പുവരുത്തുന്നതിന് എല്ലാ നടീനടന്മാർക്കും ഒപ്പം ആത്മ അതിശക്തമായി നിലകൊള്ളുമെന്നും അറിയിക്കുന്നു. ആത്മാർഥതയോടെ,ആത്മയ്ക്ക് വേണ്ടി
 
കെ. ബി. ഗണേഷ് കുമാർ. എം. എൽ. എ.
(പ്രസിഡന്റ്)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൈ സ്റ്റോറിയിൽ പാർവതിയുടെ അഴിഞ്ഞാട്ടം? കളക്ഷനേയും ബാധിച്ചു!