Webdunia - Bharat's app for daily news and videos

Install App

എനിക്ക് അവാര്‍ഡ് ലഭിക്കാന്‍ യോഗമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍: കഴിഞ്ഞ വര്‍ഷം ഇന്ദ്രന്‍സ് പറഞ്ഞതാണിത്

അവാര്‍ഡിന് ഭാഗ്യമില്ലെന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു, ഇത്തവണ അവാര്‍ഡുമായി മുന്നില്‍!

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (15:37 IST)
‘അവാര്‍ഡ് കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. മുതിര്‍ന്നവര്‍ പറയാറില്ലേ അതിനൊക്കെ ഒരു യോഗം വേണമെന്ന്. അതുപോലെ തന്നെയാണ് അവാര്‍ഡിന്റെ കാര്യവും. ആ യോഗം ഇല്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍’. - 2016ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ നടന്‍ ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളാണിത്. 
 
അവാര്‍ഡിനൊന്നും യോഗമില്ലെന്ന് പറഞ്ഞ് നിരാശനായി പിന്‍‌വാങ്ങിയ അദ്ദേഹത്തെ തേടി ക്രത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഒരുപക്ഷേ, സ്വപ്നമെന്നൊക്കെ തോന്നിയേക്കാം. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നാണ് ഇപ്പോള്‍ ഇന്ദ്രന്‍സിന് പറയാനുള്ളത്. 
 
കഴിഞ്ഞ തവണ ലഭിക്കാത്ത അവാര്‍ഡ് ഇത്തവണ അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. ‘ഇതുവരെ നേട്ടങ്ങള്‍ ഒന്നും ലഭിക്കാത്തതിന് ഇന്ദ്രന്‍സിന് ആരോടും പരിഭവമില്ല. പുതിയ ആള്‍ക്കാര്‍ നന്നായി ചെയ്യുന്നത് കൊണ്ടാകും എന്നിലുള്ള പഴയ ഇമേജ് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്ന്‌ ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ദ്രന്‍സ് പറഞ്ഞത്. ഒപ്പം, വിനായകനെ അഭിനന്ദിക്കുകയും ചെയ്തു.
 
ഇതേ രീതിയില്‍ തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷം വിനായകന്റെ അവാര്‍ഡ് നേട്ടവും. കമ്മട്ടിപ്പാടത്തിലെ വിനായകന്റെ മികച്ച അഭിനയം പല അവാര്‍ഡുകളില്‍ നിന്നും തിരസ്‌കരിക്കപ്പെട്ടു ഒടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികയില്‍ ആദ്യം ഇടം നേടിയതും വിനായകനായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments