മുൻപ് മമ്മൂട്ടിക്കും മോഹൻലാലിനും പകരക്കാരില്ലായിരുന്നു, ഇപ്പൊ ഉണ്ട്; ഷെയിന്റേത് തോന്ന്യാസമെന്ന് ഗണേഷ് കുമാർ

ചിപ്പി പീലിപ്പോസ്
ശനി, 30 നവം‌ബര്‍ 2019 (11:57 IST)
ഷെയിന്‍ നിഗം മൊട്ടയടിച്ച് കാണിച്ചത് തോന്ന്യാസമാണെന്ന് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്‌കുമാര്‍. എത്ര വലിയ അത്യാവശ്യമുണ്ടായാലും സിനിമ തീരുന്നതുവരെ നടന്‍ കണ്ടിന്യൂയിറ്റി തുടരേണ്ടതുണ്ട്. മഹാനടന്‍മാര്‍ വരെ അത് ചെയ്യാറുണ്ട്. അവരേക്കാള്‍ വലിയ ആളുകളാണോ ഇവരൊക്കെയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. 
 
മുന്‍പ് മമ്മൂക്കയ്ക്കും മോഹന്‍ലാലിനും പകരക്കാരില്ലായിരുന്നു. ഇപ്പോള്‍ ഒരുപാട് പകരക്കാരുണ്ട്. കഴിവുള്ള നിരവധി പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇന്ന നടന്‍മാര്‍ തന്നെ അഭിനയിക്കണമെന്ന് പ്രേക്ഷകര്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്ന് ഔട്ടാകും. 
 
നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കുകയും സംവിധായകന്റെ കണ്ണീര് കാണാതിരിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ല. ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയ ചെറുപ്പക്കാരന്റെ വേദന കാണേണ്ടതുണ്ട്. പകരക്കാര്‍ ഒരുപാടുപേരുണ്ടെന്ന് ഇത്തരം നടന്‍മാര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
 
സിനിമാ മേഖലയില്‍ ഇപ്പോള്‍ ലഹരി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. മദ്യം നേരത്തേയും ഉപയോഗിക്കുമായിരുന്നു. അങ്ങനെ പ്രശ്‌നങ്ങളുണ്ടാക്കിയവരൊക്ക സിനിമയില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തേതുപോലെ മയക്കുമരുന്നിന്റെ ഉപയോഗം അന്നുണ്ടായിരുന്നില്ലെന്നും ഗണേഷ് വിശദീകരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

അടുത്ത ലേഖനം
Show comments