Select Your Language

Notifications

webdunia
webdunia
webdunia
webdunia

10,000 കുപ്പി സാനിറ്റൈസർ പൂഴ്‌ത്തിവച്ചു, രണ്ടുപേർ പിടിയിൽ

10,000 കുപ്പി സാനിറ്റൈസർ പൂഴ്‌ത്തിവച്ചു, രണ്ടുപേർ പിടിയിൽ
, ചൊവ്വ, 31 മാര്‍ച്ച് 2020 (09:03 IST)
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവശ്യ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സാനിറ്റൈസർ പൂഴ്ത്തിവച്ചതിന് രണ്ടുപേർ മുംബൈയിൽ അറസ്റ്റിലായി. 10,000 സാനിറ്റൈസറുകളാണ് ഇരുവരും പൂഴ്ത്തി‌വച്ചിരുന്നത്. മുംബൈയിലെ ചാർക്കോപ്പ് ഏരിയയിൽനിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
 
രാജേഷ് ചൗദരി, ജഗദീഷ് ദമാനിയ എന്നിവരാണ് പിടിയിലായത്. 10.28 ലക്ഷം രൂപ വിലമതികുന്ന സാനിറ്റൈസറുകൾ ഇവരിൽനിന്നും പിടിച്ചെടുത്തു. അവശ്യവസ്തു നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി. സാനിറ്റൈസറുകളും മാസ്കുകലും പൂഴ്ത്തി‌വക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന് നേരത്തെ പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി മരിച്ചു