Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിമന്യുവിന്റെ കൊലപാതകം: പ്രതിയായ മുഹമ്മദ് എസ്എഫ്ഐയോട് ആഭിമുഖ്യം കാട്ടി, അഭിമന്യുവുമായി അടുക്കാൻ ശ്രമിച്ചു

അഭിമന്യുവിന്റെ കൊലപാതകം: പ്രതിയായ മുഹമ്മദ് എസ്എഫ്ഐയോട് ആഭിമുഖ്യം കാട്ടി, അഭിമന്യുവുമായി അടുക്കാൻ ശ്രമിച്ചു

abhimanyu murder case
എറണാകുളം , ഞായര്‍, 8 ജൂലൈ 2018 (10:50 IST)
മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് എം. അഭിമന്യുവുമായി കൊലയാളി സംഘത്തിലെ വിദ്യാർത്ഥിയായ മുഹമ്മദ് മാസങ്ങൾക്കു മുമ്പേ സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ മുഹമ്മദ് എസ്എഫ്ഐയോട് ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ടാണ് അഭിമന്യുവുമായി അടുത്തത്.
 
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചപ്പോൾ അഭിവാദ്യം അർപ്പിച്ചു സമൂഹ മാധ്യമങ്ങളിൽ മുഹമ്മദ് പോസ്റ്റിട്ടതായി പൊലീസിനു വിവരം ലഭിച്ചു. ‘‘കൈയ്യിൽ പിടിച്ചതു ചെങ്കൊടിയാണെങ്കിൽ നിവർന്നു നിൽക്കാൻ എന്റെ നെഞ്ചിനു മടിയില്ല. കാരണം ഞാനൊരു സഖാവാണ്’’ എന്ന പോസ്റ്റും മുഹമ്മദിന്റെ പേരിൽ ഏപ്രിൽ 27നു പ്രത്യക്ഷപ്പെട്ടു. പൊലീസ് തേടുന്ന കൊലയാളി സംഘത്തിലെ ഒന്നാം പ്രതിയായ അറബിക് മൂന്നാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് ഇയാൾ തന്നെയാണോ എന്നു സൈബർ സെൽ അന്വേഷിക്കുന്നുണ്ട്.
 
എന്നാൽ ക്യാമ്പസിനുള്ളിൽ അഭിമന്യുവും മുഹമ്മദും തമ്മിൽ നല്ല അടുപ്പമുള്ളതായി സുഹൃത്തുക്കൾ ആരും പറയുന്നില്ല. പൊലീസ് തേടുന്ന മുഹമ്മദാണ് സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റുകൾ ഇട്ടതെങ്കിൽ അത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വഴിത്തിരിവാകും.
 
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; അക്രമിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികമെന്ന് പൊലീസ്