അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നത് സ്‌ത്രീകൾ
അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നത് സ്‌ത്രീകൾ
Publish Date: Mon, 16 Jul 2018 (08:37 IST)
Updated Date: Mon, 16 Jul 2018 (08:39 IST)
അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതികൾ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന്റെ നിഗമനം. ഈ സംശയം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് സംസ്ഥാനത്തെ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ രാത്രിയടക്കം പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.
തിരച്ചിൽ ശക്തമാക്കിയതിനെത്തുടർന്ന് പ്രതികളെ മറ്റെവിടെയെങ്കിലും മാറ്റി പാർപ്പിച്ചിരിക്കുന്നതായും സംശയമുണ്ട്. അതേസമയം, പ്രതികൾക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് കാമ്പസ് ഫ്രണ്ട്, എസ്‌ഡിപിഐ സംഘടനകളിലെ സ്‌ത്രീകൾ ആണെന്നും സംശയിക്കുന്നു. കുറ്റവാളികൾക്ക് ഫോണിലൂടെ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
എസ്‌ഡിപിഐ ബന്ധമുള്ള പുരുഷൻമാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായതിനെത്തുടർന്നാണ് സ്ത്രീകളെ കൂട്ടുപിടിച്ചിരിക്കുന്നത്. പ്രതികൾ ഉപയോഗിക്കുന്ന സിം കാർഡും സ്‌ത്രീകളുടെ പേരിൽ ഉള്ളതായിരിക്കും. മുൻകൂട്ടി പ്ലാൻ ചെയ്‌ത കൊലപാതകമായതിനാൽ ഇത്തരത്തിലുള്ള സിം കാർഡുകൾ കരുതിവച്ചിരുന്നതായും സംശയിക്കുന്നുണ്ട്.