Webdunia - Bharat's app for daily news and videos

Install App

ധൈര്യമെല്ലാം കാറ്റിൽപ്പറന്നു, പൊട്ടിക്കരഞ്ഞ് രഹ്‌ന ഫാത്തിമ!

ധൈര്യമെല്ലാം കാറ്റിൽപ്പറന്നു, പൊട്ടിക്കരഞ്ഞ് രഹ്‌ന ഫാത്തിമ!

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (12:30 IST)
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്‌ടിവിസ്‌റ്റും നടിയുമായ രഹ്ന ഫാത്തിമയെ കോടതി റിമാന്റ് ചെയ്തു. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് മാധ്യമങ്ങളോടും പ്രതിഷേധക്കാരോടും ചോദിച്ച രഹ്നയ്ക്ക് ജഡ്ജിയുടെ മുന്നിലെത്തിയപ്പോള്‍ ധൈര്യമെല്ലാം പോയി.
 
അറസ്‌റ്റ് തനിക്ക് വിഷയമല്ലെന്ന ഭാവത്തിൽ നടന്ന രഹ്‌നയ്‌ക്ക് ജയിൽ ജീവിതമായതോടെ ധൈര്യമെല്ലാം ചോർന്നൊലിച്ചു. പത്തനംതിട്ട സിജെഎം കോടതി ജഡ്ജിയുടെ വീട്ടില്‍ രാത്രി എത്തിക്കുന്നതുവരെ രഹ്‌നയ്‌ക്ക് ടെൻഷൻ ഒന്നും ഇല്ലായിരുന്നു.എന്നാല്‍ 14 ദിവസം റിമാന്‍ഡാണെന്നു ജഡ്ജി വിധിച്ചതോടെ കഥമാറി. 
 
കഴിഞ്ഞ ദിവസം, കന്നി മാളികപ്പുറമേ, ശരണമയ്യപ്പാ എന്ന് തുടങ്ങി നാണമുണ്ടോടി നിനക്ക് എന്ന് വരെ കൂവൽ രഹ്‌നയ്‌ക്ക് നേരെ ഉയർന്നിരുന്നു. എന്നാൽ, തന്നെ കൂകിവിളിച്ചവരെ വിമർശിക്കാൻ രഹ്ന മറന്നിരുന്നില്ല. സ്റ്റേഷനിൽ എത്തിച്ച രഹ്നയുടെ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് ‘അവർ കിടന്ന് കുരയ്ക്കട്ടെ’ എന്നായിരുന്നു രഹ്ന നൽകിയ മറുപടി.
 
ഒരു സ്ത്രീയുടെ കാല് കണ്ടാൽ തീരുന്ന മതവികാരമേ അവർകുള്ളു. അവർ കുരയ്ക്കട്ടെ, അത് അവരുടെ സംസ്കാരം എന്നും രഹ്ന പ്രതികരിച്ചിരുന്നു. 
 
ശബരിമല വിഷയത്തില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി നേതാവ് ആർ രാധാകൃഷ്ണ മേനോന്‍ കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പരാതി.
 
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്താന്‍ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു. കനത്ത സുരക്ഷയൊരുക്കിയെങ്കിലും പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പേവിഷ ബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ചു; ഒരു മാസത്തിനിടെ ഏഴ് പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു

Kerala Weather: തൃശൂര്‍ പൂരം മഴ കൊണ്ടുപോകാന്‍ സാധ്യത; മധ്യകേരളത്തില്‍ ജാഗ്രത

Houthi Strike: ഇസ്രായേലിലെ പ്രധാനവിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം, ഉന്നതതല യോഗം വിളിച്ച് നെതന്യാഹു

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments